ശാരീരികവളർച്ചയ്ക്കും ബുദ്ധിവികാസത്തിനും അയഡിൻ അടങ്ങിയ ഭക്ഷണം കഴിക്കണം
ദിവസേന 150 മൈക്രോഗ്രാം അയഡിൻ അടങ്ങിയ ഭക്ഷണം കഴിക്കണം
അയഡിന്‍റെ കുറവ് മൂലമുണ്ടാകുന്ന രോഗമാണ് ഗോയിറ്റർ അഥവാ തൊണ്ടമുഴ
അയഡിന്‍റെ കുറവ് മൂലം കുട്ടികളിൽ ബുദ്ധിക്കുറവ്, പഠനശേഷിക്കുറവ്, മാനസികവളർച്ച ഇല്ലായ്മ, വളർച്ച ഇല്ലായ്മ, കേൾവിക്കുറവ്, സംസാരവൈകല്യം എന്നിവ ഉണ്ടാകുന്നു
ഗർഭിണികളിൽ ഗർഭം അലസൽ, ചാപിള്ള ജനനം, ഗർഭസ്ഥശിശുവിന്‍റെ മസ്തിഷ്ക വികാസമില്ലായ്മ എന്നിവയ്ക്കും അയഡിന്‍റെ അപര്യാപ്തത കാരണമാകുന്നു
അയഡിൻ അടങ്ങിയ ഉപ്പ് നിശ്ചിത അളവിൽ ഉപയോഗിച്ച് ഭക്ഷണം തയ്യാറാക്കാം