ആർക്കൊക്കെ സ്ട്രോക്ക്  വരാം?

ആർക്കും വരാവുന്ന അസുഖമാണ് സ്ട്രോക്ക്. എന്നാൽ ചിലർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് സ്ട്രോക്ക് വരാനുള്ള സാധ്യത കൂടുതലാണ്.

അമിതഭാരമുള്ളവർ

അമിതഭാരം പല രീതിയിൽ സ്‌ട്രോക്കിന് കാരണമാകാറുണ്ട്.

പുകവലിക്കുന്നവർ 

പുകവലി രക്തസമ്മർദ്ദം കൂട്ടുന്നു. രക്തത്തിലെ ഓക്സിജന്റെ അളവ് കുറയ്ക്കുന്നു

അമിതമായി മദ്യപിക്കുന്നവർ 

ക്രമരഹിതമായ ഹൃദയമിടിപ്പുണ്ടാകാനും തുടർന്ന് രക്തം കട്ട പിടിക്കാനും കാരണമാകുന്നു

ഉയർന്ന കൊളസ്‌ട്രോൾ ഉള്ളവർ

രക്തക്കുഴലുകളിൽ ബ്ലോക്കുണ്ടാവാൻ കാരണമാകുന്നു

ഉയർന്ന രക്തസമ്മർദ്ദമുള്ളവർ

രക്തക്കുഴലുകൾ പൊട്ടുന്നതിനും രക്തം കട്ടപിടിക്കുന്നതിനും കാരണമാകുന്നു

പ്രമേഹമുള്ളവർ 

രക്തത്തിൽ ഗ്ലൂക്കോസ് ഉയരുന്നത് രക്തക്കുഴലുകളെ തകരാറിലാക്കുന്നു

മുകളിൽ സൂചിപ്പിച്ച ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ രക്തം കട്ടപിടിക്കാൻ ഉള്ള സാധ്യത പരിശോധിക്കുന്നത് നല്ലതാണ്.