ലോയ്ഡ് ബഡ് വിന്റർ 'റിലാക്സ് ആൻഡ് വിൻ' എന്ന പുസ്തകത്തിലാണ് ഈ മെത്തേഡിനെപ്പറ്റി പരാമർശിക്കുന്നത്.
നല്ല ആരോഗ്യത്തിന് ഉറക്കം അത്യാവശ്യമാണ്. എന്നാൽ പലരും ഉറങ്ങാൻ ബുദ്ധിമുട്ടാറുണ്ട്
വേഗത്തിൽ ഉറങ്ങാൻ ഉള്ള ഒരു എളുപ്പവഴിയാണ് മിലിട്ടറി മെത്തേഡ്. അമേരിക്കൻ സൈനികർക്ക് വേണ്ടി വികസിപ്പിച്ചെടുത്തതാണ് ഇത്.
ശബ്ദങ്ങളുടെ ഇടക്ക് ഇരുന്ന് പോലും ഉറങ്ങാൻ ഈ രീതി സഹായിക്കുന്നു. ഇത് എങ്ങനെയാണെന്ന് നോക്കാം.
ശരീരത്തിന് സുഖകരമായ പൊസിഷൻ സ്വീകരിക്കുക. കണ്ണുകൾ അടക്കുക. സാവധാനം ശ്വസിക്കുക. താടിയെല്ല്, കവിളുകൾ, വായ, നാവ് തുടങ്ങി മുഖത്തെ പേശികളെയെല്ലാം അയച്ചിടുക.
തോൾ, കൈകൾ, കഴുത്ത് എന്നിവക്ക് വിശ്രമം നൽകുക. ദീർഘ ശ്വാസമെടുക്കുക. നെഞ്ചിനെ സ്വതന്ത്രമാക്കുക.
തുടർന്ന് കാലുകളെ സ്വതന്ത്രമാക്കുക. മുകളിൽ നിന്ന് താഴേക്ക് അയച്ചിടണം. മനസ് ശാന്തമാക്കുക. കസേരയിലോ കിടക്കയിലോ മുങ്ങിപ്പോകുന്ന തോന്നൽ ഉണ്ടാകട്ടെ.
നിങ്ങൾ സുഖമായി ഉറങ്ങുന്ന ചിത്രം മനസ്സിൽ വരുത്തുക. ഇനിയും ഉറങ്ങിയില്ലെങ്കിൽ വീണ്ടും ആദ്യം മുതൽ ആവർത്തിക്കുക.
ആദ്യ ഘട്ടങ്ങളിൽ തന്നെ ഉറങ്ങുന്നവർ ഉണ്ട്. ചിലപ്പോൾ കുറച്ചുദിവസത്തെ പരിശീലനം ആവശ്യമായി വന്നേക്കാം. ഏത് സാഹചര്യത്തിലും ഉറങ്ങാൻ സഹായിക്കുന്ന രീതിയാണിത്.