സന്തോഷം നൽകുന്ന  5 ഭക്ഷണങ്ങൾ

ഭക്ഷണങ്ങൾ എങ്ങനെ നമ്മെ സന്തോഷിപ്പിക്കുന്നു എന്ന് നോക്കാം 

നമ്മുടെ ശരീരത്തിലെ വിവിധ ഗ്രന്ഥികൾ ഉത്പാദിപ്പിക്കുന്ന രാസവസ്തുക്കളാണ് ഹോർമോണുകൾ. ഇവ രക്തത്തിൽ ചേർന്ന് ശരീരഭാഗങ്ങളിൽ എത്തുന്നു. 

ഈ ഹോർമോണുകൾ സന്ദേശവാഹകരായും ശാരീരിക പ്രവർത്തനങ്ങളിൽ പങ്കാളികളായും നമ്മുടെ ശരീരത്തെ സഹായിക്കുന്നു. നമുക്ക് സന്തോഷം എന്ന വികാരം ഉണ്ടാക്കുന്നതും ഇവയിൽ ചില ഹോർമോണുകളാണ്.

ഡോപമിൻ, സെറോടോണിൻ, ഓക്സിടോസിൻ, എൻഡോർഫിൻസ് എന്നിങ്ങനെ 4 സന്തോഷഹോർമോണുകളാണ് നമ്മുടെ ശരീരത്തിൽ ഉള്ളത്. 

ഈ സന്തോഷ-ഹോർമോണുകളുടെ ഉത്പ്പാദനം കൂട്ടാൻ നാം കഴിക്കുന്ന ചില ഭക്ഷണങ്ങൾ സഹായിക്കും. ഏതൊക്കെയെന്ന് നോക്കാം..

കാപ്പി കുടിക്കുന്നത് വിഷാദം കുറയ്ക്കുന്നതായി ചില പഠനങ്ങൾ പറയുന്നു. കഫീൻ അടങ്ങിയതും കഫീൻ ഇല്ലാത്തതുമായ കാപ്പി ഒരാളുടെ മാനസികാവസ്ഥയെ മെച്ചപ്പെടുത്തുമെന്നും പഠനങ്ങൾ തെളിയിക്കുന്നു.

കാപ്പി

1

കൊക്കോ തലച്ചോറിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കുന്നു. ചോക്ലേറ്റിലെ ട്രിപ്റ്റോഫാൻ, തിയോബ്രോമിൻ, ഫെനൈലെതൈലാമൈൻ എന്നീ ഘടകങ്ങൾ സന്തോഷം ഉണ്ടാകാൻ സഹായിക്കുന്നു.

കറുത്ത ചോക്ലേറ്റ്

2

ശരീരത്തിന് സെറോടോണിൻ നിർമ്മിക്കാൻ ആവശ്യമായ വിറ്റാമിൻ ബി 6 വാഴപ്പഴത്തിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ബി വിറ്റാമിൻ ഫോളേറ്റിന്റെ നല്ല ഉറവിടം കൂടിയാണ് വാഴപ്പഴം.

വാഴപ്പഴം

3

തേനിലെ ക്വെർസെറ്റിൻ, കെംഫെറോൾ എന്നീ സംയുക്തങ്ങൾ തലച്ചോറിന്റെ ആരോഗ്യത്തിന് ഗുണകരമാണ്. ഇത് വിഷാദം അകറ്റി നമ്മെ സന്തോഷിപ്പിക്കുന്നു.

തേൻ

4

നാളികേരത്തിൽ മീഡിയം ചെയിൻ-ട്രൈഗ്ലിസറൈഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ ഊർജ്ജം വർദ്ധിപ്പിക്കാൻ സഹായിക്കും. തേങ്ങാപ്പാലിൽ നിന്നുള്ള MCT കൾ ഉത്കണ്ഠ കുറയ്ക്കുമെന്ന് പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.

നാളികേരം 

5

Next: മൈൻഡ് ഡയറ്റ് ഭക്ഷണങ്ങൾ 

Thanks for Reading!