ഇലക്ട്രോലൈറ്റുകളുടെയും പോഷകങ്ങളുടെയും കലവറയാണ് കരിക്കിൻവെള്ളവും തേങ്ങാവെള്ളവും.
ആരോഗ്യമുള്ള ശരീരത്തിനും മനസിനും അനുയോജ്യമായ അവശ്യ പോഷകങ്ങളും ധാതുക്കളും കരിക്കിൻവെള്ളത്തിൽ ആവശ്യത്തിലേറെയുണ്ട്.
കാർബോഹൈഡ്രേറ്റ്, പഞ്ചസാര, കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവ അടങ്ങിയ കരിക്കിൻവെള്ളത്തിന്റെ 5 ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം
ധാരാളം ഇലക്ട്രോലൈറ്റുകളും ധാതുക്കളും പോഷകങ്ങളുമുള്ളതിനാൽ കരിക്കിൻവെള്ളം കുടിക്കുന്നത് ഉൻമേഷദായകമാണ്
കലോറി കുറവുള്ള പാനീയമാണ് കരിക്കിൻവെള്ളം. ഒരു ഗ്ലാസ് കരിക്കിൻവെള്ളം 60 കലോറി മാത്രമാണ് നൽകുന്നത്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനുള്ള ഫലപ്രദമായ പാനീയമാണ് കരിക്കിൻവെള്ളവും തേങ്ങാവെള്ളവും.
കരിക്കിൻവെള്ളം കൊളസ്ട്രോളിന്റെയും രക്തത്തിലെ ലിപിഡിന്റെയും അളവ് മെച്ചപ്പെടുത്തും
സ്ഥിരമായി കരിക്കിൻവെള്ളം കുടിക്കുന്നത് ചർമ്മത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കുകയും കൂടുതൽ തിളക്കമുള്ളതാക്കി മാറ്റുകയും ചെയ്യും