എന്തുകൊണ്ട് വർക്കൌട്ടിനിടെ ഹാർട്ട് അറ്റാക്ക്?

അടുത്തകാലത്തായി പ്രമുഖ ചലച്ചിത്രതാരങ്ങൾ ഉൾപ്പടെയുള്ള ചെറുപ്പക്കാർ ജിമ്മിൽ പരിശീലിക്കുന്നിതിനിടെ ഹാർട്ട് അറ്റാക്ക് മൂലം മരണപ്പെട്ടു.

പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, പുകവലി, പാരമ്പര്യമായി ഹൃദ്രോഗപശ്ചാത്തലമുള്ള കുടുംബങ്ങളിൽനിന്നുള്ളവർ എന്നിവരിലാണ് വ്യായാമത്തിനിടെ ഹൃദയാഘാതം ഉണ്ടാകുന്നത്.

ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ വർക്കൌട്ടിനിടെ ഉണ്ടാകുന്ന ഹൃദയാഘാതം ഒഴിവാക്കാമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. 

വ്യായാമ സമയത്ത് ഹൃദയവേദന, ഭാരം, ഇടത് തോളിൽ വേദന തുടങ്ങിയ ലക്ഷണങ്ങളെ അവഗണിക്കരുത്.

തൊണ്ട വേദന, പുറം വേദന തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ വ്യായാമം നിർത്തണം.

പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, പുകവലി, കുടുംബത്തിൽ ആർക്കെങ്കിലും ഹൃദ്രോഗം, എന്നിവയുള്ളവർ ജിമ്മിൽ അമിതമായി വ്യായാമം ചെയ്യാതിരിക്കാൻ കൂടുതൽ ശ്രദ്ധിക്കണം.

അമിതഭാരമെടുക്കുക, തുടർച്ചയായി ഓടിക്കൊണ്ടിരിക്കുക, കൂടുതൽ സമയം വ്യായാമം ചെയ്യുക എന്നിവ ഏതെങ്കിലും ചില ഘട്ടങ്ങളിൽ ചില ആളുകളിൽ ഹൃദയാഘാതത്തിന് കാരണമാകും.

ഒബ്‌സ്ട്രക്റ്റീവ് കാർഡിയോമയോപ്പതി പോലുള്ള ഹൃദയപേശികളിലെ ജനിതക വൈകല്യമുള്ള ആളുകൾക്കും കഠിനമായ വ്യായാമത്തിൽ ഏർപ്പെടുമ്പോൾ ഹൃദയഘാതമുണ്ടാകാം.

വ്യായാമമോ ജിമ്മൽ വർക്കൌട്ടോ ആരംഭിക്കുന്നതിന് മുമ്പ് സ്ഥിരമായി കാണുന്ന ഡോക്ടറുമായി ഇക്കാര്യം സംസാരിക്കുക, കൃത്യമായ പരിശോധനകൾക്ക് വിധേയരാകുക.