നാം കഴിക്കുന്ന ചില ഭക്ഷണങ്ങൾ ശരീരദുർഗന്ധം ഉണ്ടാകാൻ കാരണമാകാറുണ്ട്. അവയിലെ സംയുക്തങ്ങൾ വിയർപ്പിലൂടെയും മറ്റും പുറംതള്ളപ്പെടുന്നതാണ് കാരണം.
വെളുത്തുള്ളി
വെളുത്തുള്ളിയിലെ സൾഫർ സംയുക്തങ്ങൾ ശരീരദുർഗന്ധം ഉണ്ടാക്കുന്നു
സവാള
സവാളയിലും സൾഫർ സംയുക്തങ്ങളുണ്ട്. വിയർപ്പ്, മൂത്രം എന്നിവയിലൂടെ പുറംതള്ളപ്പെടുന്നു
ക്രൂസിഫെറസ് പച്ചക്കറികൾ
ക്യാബേജ്, കോളിഫ്ലവർ, ബ്രോക്കോളി തുടങ്ങിയ പച്ചക്കറികൾ ശരീരത്തിന് ദുർഗന്ധമുണ്ടാക്കും
ഇറച്ചി
പച്ചക്കറി കഴിക്കുന്നവരെ അപേക്ഷിച്ച് ഇറച്ചി കഴിക്കുന്നവർക്ക് ശരീരദുർഗന്ധം കൂടുതലായിരിക്കും
മദ്യം
മദ്യം കഴിക്കുന്നതും ശരീരത്തിൽ ദുർഗന്ധമുണ്ടാക്കും. ഒന്നോ രണ്ടോ ഗ്ലാസ് വൈൻ കഴിക്കുന്നത് കുഴപ്പമില്ല
മത്സ്യം
കടൽ മത്സ്യങ്ങൾ കഴിച്ചാൽ ശരീരത്തിന് മത്സ്യഗന്ധം അനുഭവപ്പെടാറുണ്ട്.
ദുർഗന്ധമുണ്ടാകും എന്നുകരുതി പോഷകങ്ങൾ കഴിക്കാൻ മടികാണിക്കരുതേ..
Next: ജൂനിയർ എൻടിആർ ഭാരം കുറച്ചതെങ്ങനെ?