ചോക്ലേറ്റ് ഇഷ്ടമാണോ? അറിയാം ചോക്ലേറ്റ് വിശേഷങ്ങൾ 

എല്ലാവർഷവും ജൂലായ് 7 ലോക ചോക്ലേറ്റ് ദിനമായി ആചരിക്കുന്നു

ഡാർക്ക് ചോക്ലേറ്റിന് ഏറെ ആരോഗ്യഗുണങ്ങളുണ്ട്, ഇതിൽ ആന്‍റി ഓക്സിഡന്‍റായ ഫ്ലാവനോൾസ് ധാരാളമായി അടങ്ങിയിട്ടുണ്ട്

ഡാർക്ക് ചോക്ലേറ്റിൽ അടങ്ങിയിട്ടുള്ള ഫ്ലാവനോൾസ് ആന്‍റി ഓക്സിഡന്‍റ് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും, ചില ക്യാൻസറുകളെ പ്രതിരോധിക്കുകയും ചെയ്യും

ഡാർക്ക് ചോക്ലേറ്റിൽ നാരുകൾ, ഇരുമ്പ്, മഗ്നീഷ്യം, കോപ്പർ, മാംഗനീസ് തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്

ശരീരത്തിന്‍റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഊർജ ഉൽപാദനം വേഗത്തിലാക്കാനും ഡാർക്ക് ചോക്ലേറ്റ് സഹായിക്കും

ഡാർക്ക് ചോക്ലേറ്റ് മിതമായ അളവിൽ കഴിച്ചാൽ രക്തയോട്ടം മെച്ചപ്പെടുകയും രക്തസമ്മർദ്ദം കുറയുകയും ചെയ്യും

ഡാർക്ക് ചോക്ലേറ്റ് നല്ല കൊളസ്ട്രോളിന്റെ (എച്ച്ഡിഎൽ) അളവ് വർദ്ധിപ്പിക്കുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യും

പഞ്ചസാരയും കൊഴുപ്പും അടങ്ങിയ മറ്റ് ചോക്ലേറ്റുകളക്കാൾ 70 ശതമാനം കൊക്കോ അടങ്ങിയിട്ടുള്ള ഡാർക്ക് ചോക്ലേറ്റാണ് ആരോഗ്യപ്രദം

ഡാർക്ക് ചോക്ലേറ്റ് ഹോർമോണുകളെ ഉത്തേജിപ്പിക്കുകയും മാനസികമായ ഉണർവ് സമ്മാനിക്കുകയും സമ്മർദ്ദം കുറയ്ക്കുകയും ചെയ്യും