മോശം എന്ന് പലപ്പോഴും ലേബൽ ചെയ്യപ്പെടുന്ന ചില ശീലങ്ങൾ പലതും നിങ്ങൾക്ക് നല്ലതായിരിക്കാം
മദ്യപാനം നല്ലതല്ല, എന്നാൽ വല്ലപ്പോഴും ഒരു ഗ്ലാസ് വീഞ്ഞ് കുടിക്കുന്നതുകൊണ്ട് ചില നല്ല ഗുണങ്ങളുണ്ട്. റെഡ് വൈൻ ശരീരത്തിന് ആന്റിഓക്സിഡന്റുകൾ നൽകും. ഹൃദ്രോഗസാധ്യത കുറയ്ക്കുകയും ചെയ്യും
ഇടയ്ക്കിടെ രഹസ്യങ്ങൾ പങ്കിടുന്നത് സമ്മർദ്ദം കുറയ്ക്കാൻ മാത്രമല്ല, ബന്ധങ്ങൾ കെട്ടിപ്പടുക്കാനും മറ്റുള്ളവരുടെ അനുഭവത്തിൽ നിന്ന് പഠിക്കാനും നിങ്ങളെ സഹായിക്കും
ഉറങ്ങുന്നത് സമ്മർദ്ദം, ഉത്കണ്ഠ, രക്തസമ്മർദ്ദം എന്നിവ കുറയ്ക്കുകയും ഓർമ്മക്കുറവ് തടയുകയും ചെയ്യും. അതിനാൽ ഇടയ്ക്ക് അൽപ്പം കൂടുതൽ നേരം ഉറങ്ങിപ്പോയതിൽ കുറ്റബോധം തോന്നേണ്ട കാര്യമില്ല.
ശരീരം വിയർക്കാത്ത ദിവസം കുളിച്ചില്ലെങ്കിലും കുഴപ്പമില്ല. ഇടയ്ക്കിടെയുള്ള ഷവർ ഒഴിവാക്കുന്നത് യഥാർത്ഥത്തിൽ ചർമ്മത്തിന് വളരെ നല്ലതാണ്.
ഇടക്കൊക്കെ ഇഷ്ടഭക്ഷണം കഴിക്കുന്നത് അവ പൂർണ്ണമായും ഒഴിവാക്കുന്നതിനേക്കാൾ നല്ലതാണ്
ഒഴിഞ്ഞ വയറ്റിൽ ഉറങ്ങാൻ ശ്രമിക്കുന്നത് ആവശ്യത്തിന് വിശ്രമം നൽകില്ല. രാവിലെ കൂടുതൽ ക്ഷീണവും വിശപ്പും അനുഭവപ്പെടാം.
പകൽ സ്വപ്നങ്ങൾ യഥാർത്ഥത്തിൽ പോസിറ്റീവിറ്റി, പ്രശ്നപരിഹാരം, വിശ്രമം എന്നിവയ്ക്ക് സഹായിക്കും. ഇത് ധ്യാനത്തിന് സമാനമാണ്.