പേരക്ക കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ

രുചിയുള്ള ഉഷ്ണമേഖലാ പഴമായ പേരക്ക ധാരാളം ആരോഗ്യ ഗുണങ്ങളും നൽകുന്നുണ്ട്. അവശ്യ പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും കൊണ്ട് സമ്പുഷ്ടമാണ് ഇവ.

പേരയ്ക്കയിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്, ഇത് രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന ശക്തമായ ആന്റിഓക്‌സിഡന്റാണ്.

പ്രതിരോധ ശേഷിക്ക് 

നാരുകളുടെ സമ്പന്നമായ ഉറവിടമായതിനാൽ പേരക്ക ആരോഗ്യകരമായ ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് സഹായിക്കുന്നു.

ദഹന ആരോഗ്യത്തിന്

കുറഞ്ഞ കലോറി, ധാരാളം നാരുകൾ, ഉയർന്ന ജലാംശം എന്നിവ പേരക്കയെ ഒരു വെയ്റ്റ് മാനേജ്മെന്റ് ഭക്ഷണമാക്കുന്നു. 

വെയ്റ്റ് മാനേജ്മെന്റ് 

ആരോഗ്യമുള്ള ചർമ്മത്തിന് ആവശ്യമായ വിറ്റാമിൻ സി, കരോട്ടിനോയിഡുകൾ എന്നിവയുൾപ്പെടെയുള്ള ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ് പേരക്ക.

ചർമ്മത്തിന്റെ ആരോഗ്യത്തിന് 

വിറ്റാമിൻ എയുടെയും മറ്റ് ആന്റിഓക്‌സിഡന്റുകളുടെയും മികച്ച സ്രോതസ്സാണ് പേരക്ക. ഇവ കണ്ണുകളുടെ ആരോഗ്യം നിലനിർത്തുന്നതിന് അത്യന്താപേക്ഷിതമാണ്. 

കാഴ്ച സംരക്ഷണം

പേരയ്ക്കയിലെ ലൈക്കോപീൻ, വിറ്റാമിൻ സി എന്നിവയുൾപ്പെടെയുള്ള ആന്റിഓക്‌സിഡന്റുകളുടെ സമൃദ്ധി അവയുടെ ക്യാൻസറിനെ പ്രതിരോധിക്കുന്ന ഗുണങ്ങൾക്ക് കാരണമാകുന്നു. 

കാൻസർ പ്രതിരോധം

ഉയർന്ന പൊട്ടാസ്യം ഉള്ളടക്കം രക്തസമ്മർദ്ദത്തിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. ഹൈപ്പർടെൻഷനും തുടർന്നുള്ള ഹൃദയപ്രശ്നങ്ങളും കുറയ്ക്കുന്നു. 

ഹൃദയാരോഗ്യത്തിന്