പല നോൺ വെജിറ്റേറിയൻമാരും സസ്യാഹാരത്തിലേക്ക് മാറുന്നതിന് നിരവധി കാരണങ്ങളുണ്ട്. നോൺ വെജ് കഴിക്കുന്നത് നിർത്തുന്നത് കൊണ്ട് നിരവധി ഗുണങ്ങളുമുണ്ട്.
വിട്ടുമാറാത്ത പല അസുഖങ്ങളെയും നിയന്ത്രിക്കാൻ സസ്യാഹാരം ശീലിക്കുന്നത് സഹായിക്കും. ഇത് കൂടുതൽ പ്രകൃതി സൗഹാർദ്ദവുമാണ്.
സസ്യാധിഷ്ഠിത ഭക്ഷണരീതികൾ ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദ്ദം, ടൈപ്പ് 2 പ്രമേഹം, ചിലതരം അർബുദങ്ങൾ തുടങ്ങിയ അസുഖങ്ങളുടെ അപകട സാധ്യത കുറക്കുന്നു.
ഒരു മാസത്തേക്ക് നോൺ വെജ് നിർത്തിയാൽ ശരീരത്തിൽ ഉടനടി കാണുന്ന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
സസ്യാധിഷ്ഠിത ഭക്ഷണത്തിലേക്കുള്ള മാറ്റം ശരീരഭാരം നിയന്ത്രിക്കുന്നതിനോ ശരീരഭാരം കുറയ്ക്കുന്നതിനോ സഹായിക്കും.
സസ്യാധിഷ്ഠിത ഭക്ഷണത്തിൽ നാരുകൾ കൂടുതലാണ്, ഇത് ആരോഗ്യകരമായ ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും മലബന്ധം തടയുകയും ചെയ്യുന്നു.
കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ ശരീരത്തിൽ നീർക്കെട്ടുണ്ടാകും. കൊഴുപ്പ് കുറഞ്ഞ സസ്യാഹാരം നീർക്കെട്ട് കുറയാൻ സഹായകരമാണ്.
നോൺ വെജ് ഭക്ഷണങ്ങൾ കൊളസ്ട്രോളിന്റെ പ്രധാന ഉറവിടമാണ്. നോൺ വെജ് നിർത്തുമ്പോൾ കൊളസ്ട്രോൾ കുറയുന്നു.
ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമായ സസ്യാധിഷ്ഠിത ഭക്ഷണക്രമം ഓക്‌സിഡേറ്റീവ് സ്ട്രെസ്, സെല്ലുലാർ നാശം എന്നിവയിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാൻ സഹായിക്കുന്നു.
സസ്യാധിഷ്ഠിത ഭക്ഷണക്രമം വിറ്റാമിനുകളും ധാതുക്കളും സങ്കീർണ്ണമായ കാർബോഹൈഡ്രേറ്റുകളും നൽകുന്നു.
എല്ലാ നോൺ-വെജിറ്റേറിയൻ ഭക്ഷണങ്ങളും അപകടസാധ്യത സൃഷ്ടിക്കുന്നില്ല. മിതമായ അളവിലുള്ള മെലിഞ്ഞ മാംസവും മത്സ്യവും ആരോഗ്യകരമായ ഭക്ഷണത്തിന്റെ ഭാഗമാണ്.