പ്രമേഹമുള്ളവർ കഴിക്കേണ്ട ബ്രേക്ക് ഫാസ്റ്റ്

ഇക്കാലത്തെ ഏറ്റവുമധികം ആളുകളെ ബാധിക്കുന്ന ജീവിതശൈലി ആരോഗ്യപ്രശ്നമാണ് പ്രമേഹം

പ്രമേഹമുള്ളവർ ഭക്ഷണശീലത്തിൽ ഉൾപ്പടെ മാറ്റങ്ങൾ വരുത്തേണ്ടിവരും

പ്രമേഹമുള്ളവർക്ക് കഴിക്കാവുന്ന പ്രഭാതഭക്ഷണം ഏതൊക്കെയാണെന്ന് നോക്കാം

പ്രമേഹമുള്ളവർക്ക് സമീകൃതവും പോഷകസമൃദ്ധവുമായ ഭക്ഷണക്രമമാണ് ഡോക്ടർമാർ നിർദേശിക്കുന്നത്.

മധുരം ചേർക്കാത്ത തൈര് പ്രമേഹരോഗികൾക്ക് പ്രഭാതഭക്ഷണമായി കഴിക്കാവുന്നതാണ്

പുഴുങ്ങിയ മുട്ടയുടെ വെള്ള, ഓംലറ്റിലെ വെള്ള ഭാഗം എന്നിവ പ്രോട്ടീനാൽ സമ്പന്നവും അന്നജം കുറവുള്ളതുമായ ഭക്ഷണമാണ്, ഇത് പ്രമേഹരോഗികൾക്ക് കഴിക്കാവുന്നതാണ്

പ്രമേഹരോഗികൾക്ക് ഏറെ പോഷകപ്രദമായ ഒരു പ്രഭാതഭക്ഷണമാണ് ഓട്ട്സ്, മധുരം ചേർക്കാതെ തയ്യാറാക്കുന്ന ഓട്സ് വേണം പ്രമേഹരോഗികൾ കഴിക്കേണ്ടത്

പഞ്ചസാര, മധുരം എന്നിവ കുറവുള്ള തരം പഴങ്ങൾ പ്രമേഹരോഗികൾക്ക് പ്രഭാതഭക്ഷണമായി കഴിക്കാം

ആപ്പിൾ, അധികം പഴുക്കാത്ത പപ്പായ തുടങ്ങിയ ഫ്രഷ് പഴങ്ങൾ പ്രമേഹരോഗികൾക്ക് ബ്രേക്ക് ഫാസ്റ്റിനൊപ്പം കഴിക്കാം