പ്രമേഹം ലൈംഗികതയെ ബാധിക്കുന്നു

രാജ്യത്ത് പ്രമേഹനിരക്കിൽ ഒന്നാമതാണ് കേരളം. ഇവിടെ 20 ശതമാനം പേർക്ക് പ്രമേഹമുണ്ട്. ദേശീയ ശരാശരി എട്ട് ശതമാനമാണ്.

മലയാളികളായ പ്രമേഹരോഗികൾക്കിടയിൽ ലൈംഗിക ശേഷിക്കുറവ് വ്യാപകമാകുന്നതായി ജിപിഇഎഫ് വാർഷിക കൺവെൻഷൻ

ടൈപ്പ് 2 പ്രമേഹത്തിനുള്ള മരുന്ന് കഴിക്കുന്നവരിൽ ലൈംഗിക ഹോർമോണായ ടെസ്റ്റോസ്റ്റീറോൺ തോത് കുറയുന്നുവെന്ന് പഠനങ്ങൾ പറയുന്നു

ടെസ്റ്റോസ്റ്റീറോൺ കുറയുന്നത് ഉത്തേജനക്കുറവിനും ലൈംഗിക ഉദ്ധാരണപ്രശ്നങ്ങൾക്കും കാരണമാകുന്നു

പത്ത് വർഷത്തിലേറെയായി പ്രമേഹമുള്ള പുരുഷൻമാരിൽ 80 ശതമാനത്തിനും ഉദ്ധാരണശേഷിക്കുറവുണ്ടെന്ന് ഡോക്ടർമാർ

പത്ത് വർഷത്തിലേറെയായി പ്രമേഹമുള്ള സ്ത്രീകളിൽ 90 ശതമാനത്തിനും ലൈംഗിക തകരാർ ഉണ്ടാകാമെന്ന് വിദഗ്ദ്ധർ

30-40 വയസ് പ്രായമുള്ള ചെറുപ്പക്കാർക്കിടയിൽ പ്രമേഹം വർദ്ധിക്കുന്നത് വന്ധ്യതാപ്രശ്നങ്ങൾക്കിടയാക്കുമെന്നും ഈ രംഗത്ത് പ്രവർത്തിക്കുന്ന ഡോക്ടർമാർ

പ്രമേഹരോഗികളിലെ ലൈംഗികപ്രശ്നങ്ങൾക്ക് വിവിധതരം തെറാപ്പി ചികിത്സകൾ ഇന്ന് ലഭ്യമാണ്