എല്ലാ പ്രായത്തിലുമുള്ള വ്യക്തികളെ ബാധിക്കുന്ന ഒരു സാധാരണ രോഗമാണ് സന്ധി വേദന.
വാർദ്ധക്യം, നീർക്കെട്ട്, പരിക്ക് തുടങ്ങിയ കാരണങ്ങളാണ് സന്ധിവേദനക്ക് കാരണം.
സന്ധിവേദനക്ക് ആശ്വാസം നൽകുന്ന നിരവധി പ്രകൃതിദത്ത പരിഹാരങ്ങളുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങൾ നോക്കാം.
1
മഞ്ഞളിൽ അടങ്ങിയ കുർക്കുമിൻ എന്ന സംയുക്തം നീർക്കെട്ട് മാറ്റുകയും സന്ധിവേദന കുറയ്ക്കുകയും ചെയ്യും.
2
മത്സ്യ എണ്ണയിലും സാൽമൺ, അയല തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങളിലും ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് സന്ധികളുടെ കാഠിന്യവും വേദനയും ലഘൂകരിക്കും.
3
സന്ധി വേദന ലഘൂകരിക്കാൻ സഹായിക്കുന്ന സംയുക്തങ്ങൾ ഇഞ്ചിയിൽ അടങ്ങിയിട്ടുണ്ട്. വേദനയുണ്ടാക്കുന്ന എൻസൈമുകളെ തടയാനും ശരീരത്തിലെ നീർക്കെട്ട് കുറയ്ക്കാനും ഇഞ്ചിക്ക് കഴിയും.
4
ലാവെൻഡർ, യൂക്കാലിപ്റ്റസ്, പെപ്പർമിന്റ് തുടങ്ങിയ ചില എസ്സെൻഷ്യൽ ഓയിലുകൾക്ക് വേദന കുറക്കാൻ കഴിവുണ്ട്. ഒരു കാരിയർ ഓയിലിൽ ലയിപ്പിച്ച് വേദനയുള്ള ഭാഗത്ത് മസ്സാജ് ചെയ്യുക.
5
നീന്തൽ, സൈക്ലിംഗ് അല്ലെങ്കിൽ നടത്തം പോലുള്ള കുറഞ്ഞ ഇംപാക്റ്റ് വ്യായാമങ്ങളിൽ ഏർപ്പെടുന്നത് സന്ധികളുടെ വഴക്കം നിലനിർത്താനും ചുറ്റുമുള്ള പേശികളെ ശക്തിപ്പെടുത്താനും സന്ധികൾക്ക് മികച്ച പിന്തുണ നൽകാനും സഹായിക്കും.
6
സമീകൃതാഹാരത്തിലൂടെയും ചിട്ടയായ വ്യായാമത്തിലൂടെയും ശരീരഭാരം നിയന്ത്രിച്ച് നിർത്തുന്നതും സന്ധിവേദന കുറയാൻ സഹായകരമാണ്.