മെഡിറ്ററേനിയൻ ഡയറ്റും ഡാഷ് ഡയറ്റും സംയോജിപ്പിച്ച് മസ്തിഷ്ക ആരോഗ്യത്തിന് പ്രത്യേക ശ്രദ്ധ നൽകുന്ന രീതിയിൽ വികസിപ്പിച്ച ഒരു ഭക്ഷണക്രമമാണ് മൈൻഡ് ഡയറ്റ്. മൈൻഡ് ഡയറ്റിൽ ഉൾപ്പെടുന്ന ചില ഭക്ഷണങ്ങൾ പരിചയപ്പെടാം.
ആഴ്ചയിൽ ആറോ അതിലധികമോ തവണ ഇലക്കറികൾ കഴിക്കാൻ ശ്രദ്ധിക്കുക. പച്ച ഇലകളാണ് ഉത്തമം.
ഇലക്കറികൾ
1
ഇലക്കറിക്ക് പുറമെ ദിവസവും മറ്റേതെങ്കിലും പച്ചക്കറികൾ കൂടി കഴിക്കുക. അന്നജം ഇല്ലാത്ത പച്ചക്കറികൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്.
പച്ചക്കറികൾ
2
മറ്റ് പഴങ്ങളെക്കാൾ ബെറി പഴങ്ങൾ കഴിക്കാനാണ് മൈൻഡ് ഡയറ്റ് ശുപാർശ ചെയ്യുന്നത്. സ്‌ട്രോബെറി, ബ്ലൂബെറി, റാസ്‌ബെറി, ബ്ലാക്ക്‌ബെറി എന്നിവ കഴിക്കാം. ഇവക്ക് ആന്റിഓക്‌സിഡന്റ് ഗുണങ്ങളുണ്ട്.
ബെറി പഴങ്ങൾ
3
ഓരോ ആഴ്ചയും ഏതെങ്കിലും നട്സ് അഞ്ചോ അതിലധികമോ തവണ കഴിക്കുക. പലതരം പോഷകങ്ങൾ ലഭിക്കാൻ വ്യത്യസ്തമായ പലതരം നട്സ് കഴിക്കുന്നതാണ് നല്ലത്.
നട്സ്
4
പാചക എണ്ണയായി ഒലിവ് ഓയിൽ ഉപയോഗിക്കുക.ഉപയോഗപ്രദമായ ഫാറ്റി ആസിഡുകളും ആന്റിഓക്‌സിഡന്റുകളും ഒലിവ് ഓയിലിൽ അടങ്ങിയിട്ടുണ്ട്.
ഒലിവ് ഓയിൽ
5
ദിവസവും കുറഞ്ഞത് മൂന്ന് തവണ ധാന്യങ്ങൾ കഴിക്കുക. ഓട്‌സ്, കീൻവ, ബ്രൗൺ റൈസ്, ഗോതമ്പ് തുടങ്ങിയ ധാന്യങ്ങൾ തിരഞ്ഞെടുക്കുക.
ധാന്യങ്ങൾ
6
ആഴ്ചയിൽ ഒരിക്കലെങ്കിലും മത്സ്യം കഴിക്കുക. ഉയർന്ന അളവിൽ ഒമേഗ-3 ഫാറ്റി ആസിഡുകളുള്ള സാൽമൺ, മത്തി, ചൂര, അയല തുടങ്ങിയ മത്സ്യങ്ങൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്.
മത്സ്യം
7
ആഴ്ചയിൽ കുറഞ്ഞത് നാല് തവണ ഭക്ഷണത്തിൽ ബീൻസ് ഉൾപ്പെടുത്തുക. പയർ, സോയാബീൻ എന്നിവ കഴിക്കാം.
ബീൻസ്
8
ആഴ്ചയിൽ രണ്ടുതവണയെങ്കിലും ചിക്കൻ കഴിക്കാൻ ശ്രമിക്കുക. വറുത്ത ചിക്കൻ കഴിക്കാൻ മൈൻഡ് ഡയറ്റ് നിർദേശിക്കുന്നില്ല.
ചിക്കൻ
9
ചുവപ്പും വെള്ളയും വൈനുകൾ തലച്ചോറിന് ഗുണം ചെയ്യും. ദിവസവും ഒരു ഗ്ലാസിൽ കൂടുതൽ കഴിക്കരുത്.
വൈൻ
10