ഒട്ടനവധി വിറ്റാമിനുകളും ധാതുക്കളും പോഷകങ്ങളും അടങ്ങിയ ഒരു സമീകൃതാഹാരമാണ് മുട്ട. ദിവസവും ഒരു മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണെന്നാണ് വിദഗ്ധർ പറയുന്നത്. മുട്ടയെപ്പറ്റി സോഷ്യൽ മീഡിയയിൽ നിരവധി സംവാദങ്ങൾ നടക്കാറുണ്ട്. അതിൽ ഏറ്റവും പ്രധാനം മുട്ട ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് നല്ലതാണോയെന്നതായിരുന്നു. ഈ വാദത്തെ അനുകൂലിച്ചും എതിർത്തും നിരവധിപേർ രംഗത്തെത്തിയിരുന്നു.
മുട്ട ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതാണ് നല്ലതെന്നാണ് ബ്രിട്ടനിലെ ഒരു റെസ്റ്റോറന്റിലെ ഹെഡ് പേസ്ട്രി ഷെഫായ അന്ന വില്യംസ് പറയുന്നത്. ലോകമെങ്ങുമുള്ള കോഴികൾക്ക് സാൽമോണെല്ല വാക്സിനേഷൻ ലഭിക്കുന്നുണ്ടെങ്കിലും, മുട്ട ശീതീകരിച്ച് സൂക്ഷിക്കുന്നതാണ് നല്ലതെന്ന് അന്ന വില്യംസ് ചൂണ്ടിക്കാട്ടുന്നു.
റഫ്രിജറേറ്ററിൽ മുട്ടകൾ സൂക്ഷിക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മധ്യ ഷെൽഫിന്റെ പിൻഭാഗമാണ്, കാരണം താപനിലയിൽ ഇടയ്ക്കിടെയുള്ള വ്യതിയാനങ്ങൾക്കുള്ള സാധ്യത കാരണം ഫ്രിഡ്ജ് ഡോറിൽ മുട്ട സൂക്ഷിക്കുന്നത് നല്ലതല്ല. മുട്ട ഫ്രിഡ്ജിൽ സൂക്ഷിക്കാൻ കാർഡ് ബോർഡ് ബോക്സുകൾ ഉപയോഗിക്കുന്നതാണ് ഉചിതം.
Also Read: മുട്ട പുഴങ്ങി കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ അറിയാം
ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന മുട്ട അതിൽനിന്ന് എടുത്തയുടൻ പാകം ചെയ്യാമോയെന്ന ചോദ്യമാണ് മറ്റൊന്ന്. മുട്ട ഫ്രിഡ്ജിൽനിന്ന് എടുത്ത ഉടൻ പാചകം ചെയ്യരുതെന്നാണ് അന്ന വില്യംസ് അഭിപ്രായപ്പെടുന്നത്. അത് എന്തുകൊണ്ടാണെന്ന് നോക്കാം…
മുട്ട ഫ്രിഡ്ജിൽനിന്ന് എടുത്ത ഉടൻ പാചകം ചെയ്യാൻ പാടില്ല. പാചകം ചെയ്യുന്നതിന് 30 മിനിട്ട് എങ്കിലും മുട്ട ഫ്രിഡ്ജിൽനിന്ന് പുറത്തെടുക്കണം. മുട്ടയുടെ പോഷകങ്ങളെല്ലാം ലഭിക്കാനും പാചകം എളുപ്പമാക്കാനും ഇത് സഹായിക്കും. കൂടാതെ ശീതീകരിച്ച മുട്ട പെട്ടെന്ന് പൊട്ടിപ്പോകാനുള്ള സാധ്യത കൂടുതലായിരിക്കും. ഇത് ഒഴിവാക്കാൻ, ഫ്രിഡ്ജിൽനിന്ന് എടുത്തശേഷം മുട്ട ചെറു ചൂടുവെള്ളത്തിൽ അൽപ്പനേരം വെക്കാമെന്നും അന്ന വില്യംസ് പറയുന്നു.
Also Read: കോഴിമുട്ട കഴിച്ചാൽ കൊളസ്ട്രോൾ കൂടുമോ?
Content Summary: Eggs should not be cooked immediately after taking them out of the fridge. Eggs should be removed from the fridge at least 30 minutes before cooking. This helps get all the egg’s nutrients and makes cooking easier.