ബോളിവുഡിൽ ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധ നേടിയ നടിയാണ് സാറാ അലി ഖാൻ. ആരോഗ്യ കാര്യങ്ങളിൽ തികഞ്ഞ ശ്രദ്ധ ചെലുത്തുന്ന നടിയാണ് സാറ. അവർക്ക് വ്യക്തമായ ഫിറ്റ്നസ്-ഡയറ്റ് പ്ലാനുകളുണ്ട്. ശാരീരികക്ഷമതയും സൌന്ദര്യവും നിലനിർത്താൻ സാറ അലിഖാൻ വ്യായാമത്തിലും ഭക്ഷണക്കാര്യത്തിലും എന്തൊക്കെയാണ് ചെയ്യുന്നതെന്ന് നോക്കാം…
വർക്ക്ഔട്ട് പ്ലാൻ:
സാറ അലി ഖാൻ ഒരു തികഞ്ഞ ഫിറ്റ്നസ് പ്രേമിയാണ്, ശരീരത്തിന്റെ ആകാരവടിവ് നിലനിർത്താൻ കഠിനമായ വ്യായാമ മുറകളാണ് സാറ അലി ഖാൻ പിന്തുടരുന്നത്. അവരുടെ വ്യായാമ ദിനചര്യയിൽ കാർഡിയോ, സ്ട്രെങ്ത് ട്രെയിനിങ്ങ്, യോഗ എന്നിവ ഉൾപ്പെടുന്നു. ശരീരത്തെ കൂടുതൽ ഊർജസ്വലമായി നിലനിർത്താൻ ഈ വ്യായാമരീതി ബോളിവുഡ് സുന്ദരിയെ സഹായിക്കുന്നു
കാർഡിയോ: സാറാ അലി ഖാൻ പ്രധാനമായും ചെയ്യുന്ന കാർഡിയോ വ്യായാമം ഓട്ടമാണ്. ഇത് ഹൃദയാരോഗ്യത്തിന് ഏറെ നല്ലതാണെന്നാണ് സാറ പറയുന്നത്. കൂടാതെ സാറയുടെ ദിനചര്യയിൽ സൈക്ലിംഗ്, നീന്തൽ, നൃത്തം എന്നിവ പോലുള്ള മറ്റ് കാർഡിയോ വ്യായാമങ്ങളും ഉണ്ടാകും. ഇവയെല്ലാം ഒരു ദിവസം ചെയ്യില്ല. എന്നാൽ ഇവയിൽ രണ്ട് കാര്യങ്ങളെങ്കിലും താരം മുടങ്ങാതെ എല്ലാ ദിവസവും ചെയ്യും.
സ്ട്രെങ്ത് ട്രെയിനിംഗ്: പേശി വളർച്ചയ്ക്കും ആകാരവടിവ് നിലനിർത്താനുമാണ് സാറ അലി ഖാൻ സ്ട്രെങ്ത് ട്രെയിനിങ്ങ് ചെയ്യുന്നത്. ഇതിനായ ഭാരോദ്വോഹനമാണ് അവർ പിന്തുടരുന്നത്. കൂടാതെ സ്ക്വാറ്റുകൾ, ഡെഡ്ലിഫ്റ്റുകൾ, ലംഗുകൾ തുടങ്ങിയ സംയുക്ത വ്യായാമങ്ങൾക്കൊപ്പം ബൈസെപ്, ട്രൈസെപ് എക്സ്റ്റൻഷനുകൾ എന്നിവ പോലുള്ള വ്യായാമങ്ങളും ചെയ്യുന്നു.
യോഗ: യോഗയുടെ വലിയ ആരാധികയാണ് സാറാ അലി ഖാൻ, ശരീരത്തിന്റെ വഴക്കം നിലനിർത്താനും മാനസികാരോഗ്യവും ഏകാഗ്രതയും വർദ്ധിപ്പിക്കാൻ യോഗ സഹായിക്കുമെന്നാണ് സാറ അലിഖാൻ പറയുന്നത്.
ഡയറ്റ് പ്ലാൻ:
സാറാ അലി ഖാൻ തൻ്റെ ശരീരത്തിന് ഊർജം വർദ്ധിപ്പിക്കാനും ശാരീരികക്ഷമത നിലനിർത്താനും ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണക്രമം പിന്തുടരുന്നു. തികച്ചും നാടൻ ഭക്ഷണം കഴിക്കുന്നതിലും സംസ്കരിച്ച ഭക്ഷണങ്ങൾ ഒഴിവാക്കുന്നതിലുമാണ് സാറ അലി ഖാൻ ശ്രദ്ധയൂന്നുന്നത്. അവരുടെ ഭക്ഷണത്തിൽ ധാരാളം ഫ്രെഷ് പഴങ്ങളും പച്ചക്കറികളും, മെലിഞ്ഞ പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പ് എന്നിവ അടങ്ങിയ വിഭവങ്ങളുണ്ടാകും.
പ്രഭാതഭക്ഷണം: മുട്ടയുടെ വെള്ള, ഓട്സ്, ഫ്രഷ് ഫ്രൂട്ട്സ് എന്നിവ ഉൾപ്പെടുന്ന ആരോഗ്യകരമായ പ്രഭാതഭക്ഷണത്തോടെയാണ് സാറാ അലി ഖാൻ തൻ്റെ ദിവസം ആരംഭിക്കുന്നത്.
ഉച്ചഭക്ഷണം: ഉച്ചഭക്ഷണത്തിന്, പച്ചക്കറികളും ബ്രൗൺ റൈസും വേവിച്ച് അതിൽ ഗ്രിൽ ചെയ്ത ചിക്കൻ അല്ലെങ്കിൽ മത്സ്യ ചേർത്താണ് അവർ കഴിക്കുന്നത്.
അത്താഴം: സാറാ അലി ഖാൻ ലഘുവായ അത്താഴമാണ് കഴിക്കാറുള്ളത്. സാധാരണയായി ഗ്രിൽ ചെയ്ത മത്സ്യമോ ചിക്കനോ ഉള്ള സാലഡോ സൂപ്പോ ആണ് താരം കഴിക്കാറുള്ളത്.
ലഘുഭക്ഷണങ്ങൾ: ദിവസം മുഴുവനും ഊർജം നിലനിർത്താൻ ഫ്രെഷ് പഴങ്ങൾ, നട്സ്, പ്രോട്ടീൻ ബാറുകൾ എന്നിവ സാറ അലിഖാൻ കഴിക്കുന്നു.
Content Summary: Sara Ali Khan Fitness plan