പ്രായമാകുമ്പോൾ ചർമ്മത്തിൽ ചുളിവുകൾ വരുന്നത് സ്വാഭാവികമാണ്. ചർമ്മത്തിന്റെ നിറവും സ്വഭാവവും നിർണ്ണയിക്കുന്നത് ജനിതക ഘടകങ്ങളാണെങ്കിലും മറ്റ് ചില ബാഹ്യ ഘടകങ്ങളും ചർമ്മത്തിൽ ചുളിവുകൾ വരാൻ കാരണമാകാറുണ്ട്. ചിലരുടെ ചർമ്മത്തിൽ പ്രായമാകുന്നതിന് മുൻപേ ചുളിവുകൾ പ്രത്യക്ഷപ്പെടാറുണ്ട്. എന്തൊക്കെ കാരണങ്ങൾകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് നോക്കാം.
1. സൂര്യാഘാതം
സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് (UV) വികിരണം ദീർഘനേരം ചർമ്മത്തിൽ ഏൽക്കുന്നത് സ്വാഭാവികമായ വാർദ്ധക്യ പ്രക്രിയയെ വേഗത്തിലാക്കുന്ന ഘടകമാണ്. ഇത് ചർമ്മത്തിലെ കൊളാജൻ, എലാസ്റ്റിൻ നാരുകൾ എന്നിവയ്ക്ക് കേടുപാടുകൾ ഉണ്ടാക്കുന്നു.
2. പുകവലി
പുകവലി ചർമ്മത്തിന്റെ പ്രായമാകൽ പ്രക്രിയയെ ത്വരിതപ്പെടുത്തുകയും ചുളിവുകൾ ഉണ്ടാക്കുകയും ചെയ്യും. വായയ്ക്ക് ചുറ്റുമുള്ള ചർമ്മത്തിലാണ് ഇത് വേഗത്തിൽ പ്രത്യക്ഷമാകുക.
3. നിർജ്ജലീകരണം
ആവശ്യത്തിന് ജലാംശമില്ലെങ്കിൽ ചർമ്മം വരളും. ഇത് ചർമ്മത്തിൽ ചുളിവുകൾ രൂപപ്പെടാൻ കാരണമാകും. ആവശ്യത്തിന് വെള്ളം കുടിക്കുകയാണ് ഇതിനുള്ള പോംവഴി.
4. മോശം ഭക്ഷണക്രമം
വിറ്റാമിനുകളും ധാതുക്കളും പോലുള്ള അവശ്യ പോഷകങ്ങളുടെ അഭാവം ചർമ്മത്തിന്റെ ഘടനയെ ദുർബലപ്പെടുത്തുകയും ചുളിവുകൾ രൂപപ്പെടാൻ കാരണമാകുകയും ചെയ്യും.
5. പാരിസ്ഥിതിക ഘടകങ്ങൾ
അന്തരീക്ഷ മലിനീകരണമുണ്ടാക്കുന്ന രാസവസ്തുക്കളും വായുമലിനീകരണവും ചർമ്മത്തിന് കേടുപാടുകൾ വരുത്തുകയും ചർമ്മത്തിൽ ചുളിവുകൾ വരാൻ കാരണമാകുകയും ചെയ്യും.
പ്രായമാകുന്നതാണ് ചർമ്മത്തിൽ ചുളിവുകൾ വരാൻ പ്രധാന കാരണമെങ്കിലും മുകളിൽ സൂചിപ്പിച്ച ഘടകങ്ങൾ ഈ പ്രക്രിയയെ വേഗത്തിലാക്കും.
Also Read: ചർമ്മം തിളങ്ങാൻ 5 ഭക്ഷണങ്ങൾ
Content Summary: Premature aging – These are most common cause of wrinkles before age