ശരീരവണ്ണവും ഭാരവും കുറയ്ക്കാനായി ഡയറ്റ് പിന്തുടരുന്നവരാണ് അധികംപേരും. ആരോഗ്യകരമായ ഭാരം നിലനിർത്തുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. എന്നാൽ നമ്മളിൽ പലരും തെറ്റായ രീതിയിൽ ശരീരഭാരം കുറയ്ക്കാനാണ് ശ്രമിക്കുന്നത്. അത്തരത്തിൽ ഭക്ഷണക്കാര്യത്തിൽ വെച്ചുപുലർത്തുന്ന 7 തെറ്റിദ്ധാരണകൾ ഏതൊക്കെയെന്ന് നോക്കാം.
1. ഭക്ഷണം ഒഴിവാക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും
നിങ്ങൾ ഭക്ഷണം ഒഴിവാക്കുമ്പോൾ, നിങ്ങൾക്ക് ക്ഷീണവും വിശപ്പും അനുഭവപ്പെടാം, ഇത് ഉയർന്ന കൊഴുപ്പും ഉയർന്ന കലോറിയും ഉള്ള ലഘുഭക്ഷണങ്ങൾ തേടി പോകാൻ പ്രേരിപ്പിക്കുന്നു. വിശപ്പ് അധികമാകുമ്പോൾ ഭക്ഷണക്കാര്യത്തിൽ ആരോഗ്യപരമായ ഓപ്ഷനുകളൊന്നും ആരും തെരഞ്ഞെടുക്കാൻ മെനക്കെടാറില്ല.ഇത്തരത്തിൽ ഫാസ്റ്റ് ഫുഡ് കഴിക്കേണ്ടിവരുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും.
2. നിങ്ങൾക്ക് വളരെ കുറച്ച് ഭക്ഷണങ്ങൾ മാത്രമേ കഴിക്കാൻ കഴിയൂ
ശരീരഭാരം കുറയ്ക്കാനായി ഡയറ്റ് പിന്തുടരുമ്പോൾ വളരെ കുറഞ്ഞ ആളവിൽ മാത്രം ഭക്ഷണം കഴിച്ചാൽ മതിയെന്നത് തെറ്റായ ധാരണയാണ്. സാധാരണരീതിയിൽ ഭക്ഷണം കഴിച്ചും ശരീരഭാരവും വണ്ണവും കുറയ്ക്കാനാകും. ഇത്തരത്തിൽ ഭക്ഷണം കുറച്ചാൽ കലോറി കുറയ്ക്കാമെങ്കിലും ആവശ്യത്തിന് പോഷകം ശരീരത്തിന് ലഭിക്കാതെ വരും. ഭക്ഷണത്തിന് പുറമേ വിറ്റാമിൻ, മിനറൽ സപ്ലിമെന്റുകൾ കഴിക്കേണ്ടതുണ്ടെങ്കിൽ, അത് നിങ്ങൾക്ക് ആവശ്യമായ എല്ലാ പോഷകങ്ങളും നൽകുന്നില്ല. ശരീരഭാരം കുറയ്ക്കാൻ പട്ടിണി കിടക്കുകയോ ആഹാരം കുറയ്ക്കുകയോ ചെയ്യേണ്ട ആവശ്യമില്ല.
3. മധുരപലഹാരങ്ങൾ കഴിക്കാൻ പാടില്ല
ശരീരഭാരം കുറയ്ക്കാനുള്ള ഡയറ്റ് പ്ലാൻ പിന്തുടരുന്നവർ മധുര പലഹാരങ്ങൾ പൂർണമായും ഉപേക്ഷിക്കേണ്ടതില്ല. കുറഞ്ഞ അളവിൽ അത് കഴിക്കുന്നതിൽ തെറ്റില്ല. നാവിൽ കൊതിയൂറുന്ന മധുര പലഹാരങ്ങൾ ഒഴിവാക്കുന്നത് പിന്നീട് പ്രലോഭനങ്ങൾക്ക് വഴങ്ങാനും നിയന്ത്രണമില്ലാതെ അത് കഴിക്കാനും ഇടയാക്കിയേക്കാം. ഇത് ഡയറ്റ് പ്ലാൻ അപ്പാടെ താളം തെറ്റിക്കും.
4. രാത്രി 8 മണിക്ക് ശേഷം ഒന്നും കഴിക്കരുത്
ശരീരഭാരം കുറയ്ക്കുന്നവർ രാത്രി എട്ട് മണിക്ക് ശേഷം ഒന്നും കഴിക്കരുതെന്ന് പറയാറുണ്ട്. ഇത് പൂർണമായും ശരിയല്ല. രാത്രിയിൽ വിശന്ന് കിടക്കുന്നത് ഉറക്കത്തെ ബാധിച്ചേക്കാം. അതുകൊണ്ടുതന്നെ വിശപ്പുണ്ടെങ്കിൽ എട്ട് മണിക്ക് ശേഷവും ചെറിയ അളവിൽ പഴങ്ങൾ പോലെയുള്ള ഭക്ഷണം കഴിക്കുന്നത് നല്ലതാണ്. എന്നാൽ ഉറങ്ങുന്നതിന് 2-3 മണിക്കൂർ മുമ്പ് ഭക്ഷണം കഴിക്കുന്നത് ദഹനവ്യവസ്ഥയ്ക്ക് നല്ലതാണ്.
5. ചില ഭക്ഷണങ്ങൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും
കൊഴുപ്പ് കത്തിക്കാൻ നിങ്ങളെ സഹായിക്കുന്ന ഭക്ഷണങ്ങളൊന്നുമില്ല. പ്രത്യേക ഗുണങ്ങളുള്ള പ്രത്യേക ഭക്ഷണങ്ങൾ കഴിക്കുന്നതിനുപകരം നിങ്ങൾ ചെലവഴിക്കുന്നതിനേക്കാൾ കുറച്ച് കലോറി (ഊർജ്ജം) ഉപഭോഗം ചെയ്യുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. നല്ല സമീകൃതാഹാരം കഴിക്കുക എന്നതാണ് ശരീരഭാരം കുറയ്ക്കുന്നതിനായുള്ള വിജയമന്ത്രം.
6. അന്നജം അടങ്ങിയ ഭക്ഷണം പൊണ്ണത്തടി വർദ്ധിപ്പിക്കും
ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ അന്നജം അടങ്ങിയ ഭക്ഷണം പൂർണമായും ഉപേക്ഷിക്കുകയോ നല്ല രീതിയിൽ നിയന്ത്രിക്കുകയോ ചെയ്യാറുണ്ട്. കൊഴുപ്പിൽ അടങ്ങിയിട്ടുള്ളതിനേക്കാൾ പകുതി കലോറി മാത്രമാണ് കാർബോഹൈഡ്രേറ്റിലുള്ളത്. എന്നാൽ അന്നജം അടങ്ങിയ ഭക്ഷണം തെരഞ്ഞെടുക്കുമ്പോൾ അൽപം ശ്രദ്ധം വേണമെന്ന് മാത്രം. വെളുത്ത പതിപ്പുകൾ അല്ലെങ്കിൽ മധുരമുള്ള ഭക്ഷണങ്ങൾ, പാനീയങ്ങൾ എന്നിവയ്ക്ക് പകരം, ഓട്സ്, ബ്രൗൺ റൈസ്, ഹോൾമീൽ ബ്രെഡ് തുടങ്ങിയ ധാന്യങ്ങൾ തിരഞ്ഞെടുക്കുക.
7. ടി.വി കണ്ടുകൊണ്ട് ഭക്ഷണം കഴിക്കരുത്!
ടിവി കണ്ടുകൊണ്ട് ഭക്ഷണം പ്രത്യേകിച്ചും ലഘുഭക്ഷണം കഴിക്കുന്നത് പൊണ്ണത്തടിയും ശരീരഭാരവും വർദ്ധിപ്പിക്കുമെന്ന ഒരു വാദം നിലവിലുണ്ട്. എന്നാൽ പ്രധാന ഭക്ഷണ സമയത്തിനുള്ള ഇടവേളകളിൽ(ബ്രേക്ക് ഫാസ്റ്റിനും ലഞ്ചിനും ഇടയിൽ) ആരോഗ്യകരമായ ലഘുഭക്ഷണങ്ങൾ കഴിക്കുന്നത് വിശപ്പ് നിയന്ത്രിക്കാൻ സഹായിച്ചേക്കാം. പഴങ്ങൾ, പച്ചക്കറികൾ, ഉപ്പില്ലാത്ത പരിപ്പ്, വിത്തുകൾ, അതുപോലെ തൈര് പോലെയുള്ള പാലുൽപ്പന്നങ്ങൾ എന്നിവയെല്ലാം മികച്ച ലഘുഭക്ഷണങ്ങളായി കഴിക്കാം.
Also Read:
ശരീരഭാരം വേഗത്തിൽ കുറയ്ക്കാൻ ഈ പഴം നിങ്ങളെ സഹായിക്കും
ശരീരഭാരം കുറയ്ക്കാൻ ഈ 5 കാര്യങ്ങളൊന്ന് പരീക്ഷിച്ചുനോക്കൂ