ചിക്കൻ പാചകം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

ലോകമെമ്പാടും ഏറെ ജനപ്രിയമായ ഒരു നോൺവെജ് ഭക്ഷ്യവസ്തുവാണ് ചിക്കൻ വിഭവങ്ങൾ. ചിക്കൻ ഉപയോഗിച്ച് പാകം ചെയ്യുന്ന നൂറ് കണക്കിന് വിഭവങ്ങളുണ്ട്. മുൻകാലങ്ങളിൽ ചിക്കൻ കറിയും ചിക്കൻ ഫ്രൈയുമൊക്കെയായിരുന്നു ജനപ്രിയമെങ്കിൽ ഇന്ന് അത് ഗ്രിൽഡ് ചിക്കനും ബ്രോസ്റ്റഡ് ചിക്കനുമൊക്കെയായി മാറിയിട്ടുണ്ട്. ചിക്കൻ വിഭവങ്ങൾ പാകം ചെയ്യുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ അത് കൂടുതൽ രുചികരവും ആരോഗ്യപ്രദവുമാക്കാൻ കഴിയും. അവ എന്തൊക്കെയെന്ന് നോക്കാം…

തണുപ്പ് പൂർണമായും മാറണം: ഇക്കാലത്ത് കെപ്കോ പോലെയുള്ള കമ്പനികളുടെ ഫ്രോസൺ ചിക്കൻ ആണ് കൂടുതലായി ലഭിക്കുന്നത്. അത്തരം ഫ്രോസൺ ചിക്കാൻ ആണ് ഉപയോഗിക്കുന്നതെങ്കിൽ, പാകം ചെയ്യാൻ എടുക്കുന്നതിന് മുമ്പ് തണുപ്പ് പൂർണമായും മാറ്റാൻ ശ്രദ്ധിക്കണം. 

ചിക്കൻ അമിതമായി ഉരച്ച് കഴുകരുത്- പാചകം ചെയ്യുന്നതിനുമുമ്പ് ചിക്കൻ കഴുകുന്നത് രോഗാണുക്കളെ നശിപ്പിക്കുമെന്ന വിശ്വാസം ശരിയല്ല. കൂടുതൽ വെള്ളത്തിൽ കൂടുതൽ സമയം ഉരച്ച് കഴുകുന്നത് നല്ലതല്ല. 

മാരിനേഷൻ: ചിക്കൻ മാരിനേറ്റ് ചെയ്യുന്നത് രുചി കൂട്ടാൻ മാത്രമല്ല, മൃദുവാക്കാനും സഹായിക്കുന്നു. സാധാരണയായി കുറഞ്ഞത് 30 മിനിറ്റ് മുതൽ ഏതാനും മണിക്കൂറുകൾ വരെ ചിക്കനിൽ മസാല തേച്ചുപിടിപ്പിച്ച് വെക്കണം. ഇത് മസാല രുചികൾ ചിക്കനിലേക്ക് ആഗിരണം ചെയ്യാൻ മതിയായ സമയം ലഭ്യമാക്കും. മാരിനേറ്റ് ചെയ്യുമ്പോൾ അൽപ്പം തൈര് കൂടി ചേർക്കുന്നത് ചിക്കൻ കൂടുതൽ മൃദുവാകാൻ സഹായിക്കും. 

വറുക്കുമ്പോൾ: ചിക്കൻ ഗ്യാസ് സ്റ്റൌവിലേതിനേക്കാൾ വിറക് അടുപ്പിൽ വെച്ച് പാകം ചെയ്യുന്നത് രുചി വർദ്ധിക്കാനും, എല്ലാ ഭാഗവും നന്നായി വേകാനും സഹായകരമാണ്. 

ഔഷധസസ്യങ്ങളും മസാലകളും: നിങ്ങളുടെ ചിക്കൻ വിഭവങ്ങളിൽ വൈവിധ്യം ചേർക്കാൻ വ്യത്യസ്ത ഔഷധങ്ങളും സുഗന്ധവ്യഞ്ജനങ്ങളും ചേർത്തുള്ള പരീക്ഷണം നടത്തുക. കാശിത്തുമ്പ, വെളുത്തുള്ളി, ജീരകം, നാരങ്ങ, പച്ചക്കുരുമുളക് എന്നിവ ചില ഉദാഹരണങ്ങൾ മാത്രം.

പുറംചർമ്മം ഉരിയാതെ പാകം ചെയ്യുന്നത്- പാകം ചെയ്യുമ്പോൾ ഈർപ്പം നിലനിർത്താൻ എല്ലുകളും ചർമ്മവും സഹായിക്കുന്നു. പ്രത്യേകിച്ച് ചിക്കൻ ബ്രെസ്റ്റ് ചർമ്മത്തിൽ കൂടുതൽ നന്നായി പാചകം ചെയ്യപ്പെടും കാരണം, കൊഴുപ്പ് കുറവായതിനാൽ, ഈർപ്പം നിലനിർത്താൻ അതിന് എല്ലാ സഹായവും ആവശ്യമാണ്. കൊളസ്ട്രോൾ പ്രശ്നമോ കലോറി കുറയ്കാകൻ ആഗ്രഹിക്കുകയോ ചെയ്യുന്നവർ ചിക്കന്‍റെ പുറംചർമ്മം ഒഴിവാക്കുക. 

ഉപ്പ് ഉപയോഗിക്കുമ്പോൾ- ചിക്കൻ അതിന്റെ രുചി വർദ്ധിപ്പിക്കുന്നതിന് ആവശ്യത്തിന് ഉപ്പ് ചേർക്കണം. മാരിനേറ്റ് ചെയ്യുമ്പോൾ ആവശ്യത്തിന് ഉപ്പ് ചേർക്കുന്നതാണ് രുചി വർദ്ധിപ്പിക്കുന്നത്. ചിക്കൻ ഫ്രൈ ചെയ്യുന്നവർ നിർബന്ധമായും മാരിനേറ്റ് ചെയ്യുമ്പോൾ ഉപ്പ് ചേർക്കണം. 

ആദ്യം ചട്ടി നന്നായി ചൂടാക്കണം- ചിക്കൻ ഫ്രൈ ചെയ്യാനായി പാചകം ആരംഭിക്കുന്നതിന് മുമ്പ് ചട്ടിയിൽ അൽപ്പം എണ്ണ ഒഴിച്ച് നന്നായി ചൂടാക്കുക. ചിക്കൻ ഫ്രൈ ചെയ്യാൻ ഇളം സസ്യ എണ്ണയാണ് നല്ലത്. ആവശ്യമെങ്കിൽ അൽപ്പം ഒലിവ് ഓയിൽ ചേർക്കുന്നത് രുചി വർദ്ധിപ്പിക്കും. 

തീയും ചൂടും അധികമാകരുത്- ചിക്കൻ ഒരു ചട്ടിയിൽ വറുക്കുമ്പോൾ അത് വേഗത്തിൽ വേവിക്കാനായി തീ കൂടുതൽ നൽകരുത്. ഇങ്ങനെ ചെയ്താൽ ചിക്കന് അടിയിൽ ചൂട് പിടിക്കുകയും അതിൽനിന്ന് പുക വരികയും ചിക്കൻ കരിഞ്ഞുപോകുകയും ചെയ്തേക്കാം. അതുപോലെ കൂടുതൽ ചിക്കൻ ഫ്രൈ ചെയ്യാനുണ്ടെങ്കിൽ എല്ലാം കൂടി ഒരുമിച്ച് ഇടരുത്, രണ്ടോ മൂന്നോ തവണയായി ഫ്രൈ ചെയ്തെടുക്കാം. 

ചിക്കൻ ബ്രെസ്റ്റ് ഫ്രൈ ചെയ്യാൻ ഹെവി ഗ്രിൽ പാൻ- ചിക്കൻ ബ്രെസ്റ്റ് മാത്രമാണ് ഫ്രൈ ചെയ്യുന്നതെങ്കിൽ, സാധാരണ ഉപയോഗിക്കുന്ന ചട്ടി ഒഴിവാക്കി, ഹെവി ഗ്രിൽ തരം പാൻ ഉപയോഗിക്കുക. ഇത് കൂടുതൽ രുചികരവും കാഴ്ചയിൽ മനോഹരവുമാക്കും.  

ചിക്കൻ കരൾ കളയരുത്- ചിക്കൻ കരൾ ശരിയായി തയ്യാറാക്കിയാൽ ഏറെ രുചികരമായിരിക്കും. അവ അമിതമായി വേവിക്കരുത്. ചിക്കൻ ലിവർ കുരുമുളക് മസാല പുരട്ടി പ്രത്യേകമായി റോസ്റ്റ് ചെയ്തെടുക്കുന്നത് ഏറെ രുചികരമായിരിക്കും. 

ചിക്കൻ സുരക്ഷിതമായി സൂക്ഷിക്കണം- പാകം ചെയ്യാനായി വാങ്ങുന്ന ചിക്കൻ ഫ്രെഷ് ആണോയെന്നും കേടായിട്ടില്ലെന്നും ഉറപ്പാക്കണം. വാങ്ങിയ ചിക്കൻ ഉടൻ പാകം ചെയ്യുന്നില്ലെങ്കിൽ അവ ഫ്രീസ് ചെയ്തു സൂക്ഷിക്കണം. ഇങ്ങനെ ഫ്രീസ് ചെയ്യാൻ വെക്കുമ്പോൾ മറ്റ് ശീതീകരിച്ച സാധനങ്ങളിൽ നിന്ന് മാറ്റിവെക്കാൻ ശ്രദ്ധിക്കണം. 

Also Read: ചിക്കൻ കഴിക്കുന്നത് നല്ലതോ? എന്തൊക്കെയാണ് ഗുണങ്ങൾ?