ബിരിയാണിക്കൊപ്പം ഈ പാനീയം കുടിക്കരുതേ, കരൾ ക്യാൻസർ സാധ്യത കൂടും!

ലോകത്ത് ഇന്ന് ഏറ്റവും ജനപ്രിയമായ ഒരു ഭക്ഷ്യവിഭവമായി ബിരിയാണി മാറിയിട്ടുണ്ട്. ഓരോ ദേശത്തിന് അനുസരിച്ച് ബിരിയാണിയുടെ രൂപത്തിലും നിറത്തിലും രുചിയിലും മാറ്റമുണ്ടാകും. നമ്മുടെ നാട്ടിൽ ഏറെ സ്വീകാര്യതയുള്ള ഒന്നാണ് മലബാർ ദം ബിരിയാണി. ബിരിയാണി നല്ലതുപോലെ ആസ്വദിച്ചുകഴിക്കുമ്പോൾ അതിനൊപ്പം കഴിക്കാൻ പാടില്ലാത്ത കാര്യങ്ങളെക്കുറിച്ചും അറിവുണ്ടായിരിക്കണം. 

ബിരിയാണിയ്ക്കൊപ്പം ഒരു കാരണവശാലും കാർബണേറ്റഡ് പാനീയങ്ങൾ കുടിക്കാൻ പാടില്ലെന്നാണ് വിദഗ്ദർ നിർദേശിക്കുന്നത്. കാർബണേറ്റഡ് പാനീയങ്ങളെന്ന് പറഞ്ഞാൽ പ്രധാനമായും സോഡ, കോള എന്നിവയാണ് ഉദ്ദേശിക്കുന്നത്. ഇത്തരം പാനീയങ്ങൾ ബിരിയാണിയ്ക്കൊപ്പം കഴിക്കുന്നത് കരളിലെ ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുമത്രെ. 

നിരവധി പഠനങ്ങൾ ബിരിയാണിയും കോളയും തമ്മിലുള്ള ഈ അപകട ബന്ധത്തെക്കുറിച്ച് നടത്തുകയും കാർബണേറ്റഡ് പാനീയങ്ങൾക്കൊപ്പമുള്ള ബിരിയാണി ഉപഭോഗവും കരളിന്റെ ആരോഗ്യത്തെ ബാധിക്കുന്നതായി കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. 

അമിത അളവിൽ പഞ്ചസാര അടങ്ങിയ കാർബണേറ്റഡ് പാനീയങ്ങളുമായി ബിരിയാണി കഴിക്കുന്നത് കരൾ ക്യാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കും. വേൾഡ് ക്യാൻസർ റിസർച്ച് ഫണ്ടിന്റെ അഭിപ്രായത്തിൽ, പഞ്ചസാര അടങ്ങിയ പാനീയങ്ങളുടെ അമിതമായ ഉപഭോഗം കരൾ അർബുദം ഉൾപ്പെടെ നിരവധി ആരോഗ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. 

എങ്ങനെ സുരക്ഷിതമായി ബിരിയാണി ആസ്വദിക്കാം?

നിങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാകാതെ ബിരിയാണി ആസ്വദിക്കാൻ, മികച്ച പാനീയങ്ങൾ തിരഞ്ഞെടുക്കുന്നത് പരിഗണിക്കുക. ശുദ്ധമായ വെള്ളം, ഗ്രീൻ ടീ, ലെമൺ ടീ പോലുള്ള ആരോഗ്യകരമായ പാനീയങ്ങൾ ബിരിയാണിയ്ക്കൊപ്പം നല്ലതാണ്. ഈ പാനീയങ്ങൾ ബിരിയാണി കൂടുതൽ ആസ്വാദ്യകരമാക്കുകയും  കരൾ കാൻസർ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

ഏറെ രുചികരമായ ഒരു ഭക്ഷ്യവിഭവമാണ് ബിരിയാണി. എന്നാൽ ഒരു കാരണവശാലും ഇത് അമിതമായ അളവിൽ കഴിക്കാൻ പാടില്ല. ദിവസവും ബിരിയാണി കഴിക്കുന്നത് ഒഴിവാക്കി, മാസത്തിൽ 3-4 തവണയായി ചുരുക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.