വളരെ സ്വാദുള്ള പച്ചക്കറിയാണ് മുള്ളങ്കി. സ്വാദ് മാത്രമല്ല, മുള്ളങ്കി കഴിക്കുന്നത് ചർമ്മത്തിന്റെ ആരോഗ്യത്തിനും വളരെ നല്ലതാണ്. കാരറ്റ് പോലെ ഒരു റൂട്ട് വെജിറ്റബിളാണ് മുള്ളങ്കി. ഇത് ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്ന പോഷകങ്ങൾ നിറഞ്ഞതാണ്. പ്രകൃതിദത്ത ചേരുവകൾ പാർശ്വഫലമില്ലാതെ ചർമ്മത്തെ സംരക്ഷിക്കും. വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ മുള്ളങ്കിയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ചർമ്മസംരക്ഷണ ദിനചര്യയിൽ മുള്ളങ്കി ഉൾപ്പെടുത്തുന്നത് വീട്ടിലുണ്ടാക്കുന്ന മാസ്കുകളിലും ടോണറുകളിലും ഉപയോഗിക്കുന്നത് പോലെ ലളിതമാണ്. എന്തൊക്കെയാണ് മുള്ളങ്കി കഴിക്കുന്നതുകൊണ്ട് ചർമ്മത്തിനുണ്ടാകുന്ന ഗുണങ്ങൾ എന്ന് നോക്കാം.
- ജലാംശം നിലനിർത്തുന്നു
ഉയർന്ന ജലാംശം ഉള്ളതിനാൽ, റാഡിഷ് നിങ്ങളുടെ ചർമ്മത്തിന് പ്രകൃതിദത്തമായ ഹൈഡ്രേറ്റർ ആയിരിക്കും. ഈർപ്പം നിലനിർത്തുന്നതുകൊണ്ട് ചർമ്മം മൃദുവായി മാറുന്നു.
- വിറ്റാമിൻ സി
വിറ്റാമിൻ സിയുടെ ശക്തമായ ഉറവിടമായ മുള്ളങ്കി കൊളാജൻ ഉൽപാദനത്തെ ഉത്തേജിപ്പിക്കുന്നു. ഇത് ചർമ്മത്തിന്റെ ഇലാസ്തികത പ്രോത്സാഹിപ്പിക്കുന്ന സുപ്രധാന പ്രോട്ടീനാണ്. ഇത് ചർമ്മത്തെ മിനുസമാക്കുന്നു.
- പോഷകങ്ങൾ
സിങ്ക്, ഫോസ്ഫറസ്, വിറ്റാമിൻ ബി തുടങ്ങിയ അവശ്യ പോഷകങ്ങളാൽ നിറഞ്ഞ മുള്ളങ്കി മൊത്തത്തിലുള്ള ചർമ്മത്തിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിന് സഹായിക്കുന്നു. നിങ്ങളുടെ ചർമ്മത്തെ പുനരുജ്ജീവിപ്പിക്കുന്നതിലും ഈ പോഷകങ്ങൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു.
- പ്രകൃതിദത്തമായ സംയുക്തങ്ങൾ
മുള്ളങ്കിയിൽ പ്രകൃതിദത്തമായ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെ മൃദുവാക്കുകയും ചർമ്മത്തിന് തിളക്കം നൽകുകയും ചെയ്യുന്നു. പതിവായി ഉപയോഗിക്കുന്നത് കറുത്ത പാടുകൾ, ഹൈപ്പർപിഗ്മെന്റേഷൻ, ചർമ്മത്തിലെ നിറവ്യത്യാസം എന്നിവ ഇല്ലാതാക്കാൻ സഹായിക്കും. ഇത് ചർമ്മത്തിന്റെ സ്വാഭാവികമായ തിളക്കം തിരിച്ചുകൊണ്ടുവരും.
- ചർമ്മത്തെ മൃദുവാക്കുന്നു
മുള്ളങ്കിയിലെ ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ചർമ്മ പ്രശ്നങ്ങൾക്ക് ആശ്വാസം നൽകുന്നു. ചർമ്മത്തിലെ ചുവപ്പ് ശമിപ്പിക്കാനും അസ്വസ്ഥത ലഘൂകരിക്കാനും ഇവ സഹായിക്കുന്നു.
Also Read: ചർമ്മം തിളങ്ങാൻ പാർലറിൽ പോകേണ്ട; ഈ കാര്യങ്ങൾ ചെയ്ത് നോക്കൂ
Content Summary: Health benefits of radish on your skin