കൊളസ്‌ട്രോൾ കൂടുതലാണോ? ഈ ലക്ഷണങ്ങൾ പറയും

രക്തത്തിൽ കാണപ്പെടുന്ന ഒരുതരം കൊഴുപ്പാണ് കൊളസ്‌ട്രോൾ. പ്രാരംഭ ഘട്ടത്തിൽ രോഗലക്ഷണങ്ങളൊന്നും കാണിക്കാത്തതിനാൽ ഉയർന്ന കൊളസ്ട്രോളിനെ ‘നിശബ്ദ കൊലയാളി’ എന്ന് വിളിക്കാറുണ്ട്. ഉയർന്ന കൊളസ്‌ട്രോൾ ധമനികളിൽ അടിഞ്ഞുകൂടുന്നത് ഹൃദയാഘാതത്തിനും സങ്കീർണ്ണമായ ഹൃദ്രോഗത്തിനും കാരണമാകും.

കൊളസ്‌ട്രോളിന്റെ അളവ് കൂടുമ്പോൾ നമ്മുടെ കാലുകൾ, കണ്ണുകൾ, നാവ് എന്നിവ ചില അടയാളങ്ങൾ നൽകാറുണ്ട്.

കണ്ണുകളിൽ കാണുന്ന ലക്ഷണങ്ങൾ

കൊളസ്‌ട്രോളിന്റെ അളവ് കൂടുമ്പോൾ ഒരു കണ്ണിന്റെ കാഴ്ചക്ക് മങ്ങലുണ്ടാകുന്നു. കാഴ്ചയിൽ ഇരുണ്ട വരകളോ പാടുകളോ ഉണ്ടാകാം. കണ്ണിൽ വേദനയും അനുഭവപ്പെടാം.

കാലുകളിൽ കാണുന്ന ലക്ഷണങ്ങൾ

കാലുകളുടെയും കാൽപാദങ്ങളുടെയും ധമനികളിൽ കൊളസ്‌ട്രോൾ അടിഞ്ഞുകൂടുന്നത് പെരിഫറൽ ആർട്ടറി ഡിസീസ് (പിഎഡി) എന്ന മാരകമായ അവസ്ഥയിലേക്ക് നയിച്ചേക്കാം. വിട്ടുമാറാത്ത കാല് വേദന ഇതിന്റെ ലക്ഷണമാണ്. കാലുകളിലെ മാറ്റങ്ങൾ നഖത്തിലും ചർമ്മത്തിലും മാറ്റങ്ങൾ ഉണ്ടാക്കും.

നാവിൽ കാണുന്ന ലക്ഷണങ്ങൾ

ഉയർന്ന കൊളസ്ട്രോൾ നാവിനെയും ബാധിക്കും. നാവിന്റെ പ്രതലത്തിലെ ചെറിയ മുഴകൾ (പാപ്പില്ല) വലുതാകുകയും നിറം മാറുകയും ചെയ്യും. ഇത് അടിയന്തര ശ്രദ്ധ വേണ്ടുന്ന ഒരു ലക്ഷണമാണ്.

Also Read: കൊളസ്‌ട്രോൾ – അറിയേണ്ടതെല്ലാം 

കൊളസ്ട്രോൾ ഉയരുന്നത് അപകടകരമായ അവസ്ഥയാണ്. കൃത്യമായ ഇടവേളകളിൽ നിങ്ങളുടെ കൊളസ്ട്രോൾ പരിശോധിക്കുക. മുകളിൽ സൂചിപ്പിച്ച ലക്ഷണങ്ങൾ അവഗണിക്കാതിരിക്കുക. ആവശ്യമെങ്കിൽ വൈദ്യസഹായം തേടുകയും മരുന്ന് കഴിച്ചുതുടങ്ങുകയും ചെയ്യുക.

Also Read: കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന 6 കാര്യങ്ങൾ

Content Summary: High cholesterol symptoms that appear in eyes, legs and tongue