വ്യായാമത്തിലെ ഈ തെറ്റുകൾ ഹൃദയാഘാതത്തിന് കാരണമാകും

ഹൃദയത്തിന്റെ ആരോഗ്യം നിലനിർത്തുന്നതിന് വ്യായാമം അത്യാവശ്യമാണ്, പക്ഷേ അത് ശരിയായും സുരക്ഷിതമായും ചെയ്യുന്നത് നിർണായകമാണ്. വ്യായാമത്തിൽ വരുന്ന ചില തെറ്റുകൾ യഥാർത്ഥത്തിൽ ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കാൻ കാരണമാകും. വ്യായാമത്തിലൂടെ ആരോഗ്യമുള്ള ഒരു ഹൃദയം നിലനിർത്താൻ ആഗ്രഹിക്കുന്നവർ ഹൃദയാഘാതത്തിനുള്ള സാധ്യത കുറയ്ക്കാൻ വ്യായാമത്തിൽ വരുത്തുന്ന അഞ്ച് തെറ്റുകൾ ഏതൊക്കെയാണെന്ന് അറിയേണ്ടതുണ്ട്. എന്തൊക്കെയാണ് ഈ തെറ്റുകൾ എന്ന് നോക്കാം.

മെഡിക്കൽ ഹിസ്റ്ററി അവഗണിക്കരുത്

വ്യായാമം ആരംഭിക്കുമ്പോൾ ആളുകൾ വരുത്തുന്ന വലിയ തെറ്റാണ് അവരുടെ മെഡിക്കൽ ചരിത്രത്തെ അവഗണിക്കുക എന്നത്. നിങ്ങൾക്ക് ഹൃദ്രോഗ സാധ്യതയുണ്ടെങ്കിലോ മറ്റേതെങ്കിലും ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടെങ്കിലോ വ്യായാമം ആരംഭിക്കുന്നതിന് മുൻപ് വിദഗ്ധോപദേശം തേടേണ്ടതുണ്ട്.

അമിതഭാരം വേണ്ട

ശരീരത്തിന് അമിതഭാരം ഏൽപ്പിക്കുന്ന വ്യായാമങ്ങൾ ചെയ്യരുത്. അമിതമായ വർക്ക് ഔട്ട് ശരീരത്തിൽ നീർക്കെട്ടിനും ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്കും ഇടയാക്കും. ശരീരത്തിന് മതിയായ വിശ്രമം നൽകുക. സാവധാനം തീവ്രത കൂടിയ വ്യായാമങ്ങളിലേക്ക് മാറുന്നതാണ് ഉചിതം.

വാം അപ്പും കൂൾ ഡൗണും ഒഴിവാക്കരുത്

വ്യായാമം ആരംഭിക്കുന്നതിന് മുൻപ് വാം അപ്പും വ്യായാമം അവസാനിച്ച ശേഷം കൂൾ ഡൗണും ചെയ്യാൻ മറക്കരുത്. ഹൃദയമിടിപ്പും രക്തസമ്മർദ്ദവും സാധാരണനിലയിലേക്ക് മാറാൻ ഇത് സഹായിക്കും. ഹൃദയത്തിന്റെ ആരോഗ്യത്തിന് ഇത് നിർണ്ണായകമാണ്.

ശരിയായ വ്യായാമം ചെയ്യുക

നിങ്ങളുടെ ശരീരത്തിന് അനുയോജ്യമായ വ്യായാമം ചെയ്യുക. ശരീരത്തിന് ഉചിതമല്ലാത്ത വ്യായാമങ്ങൾ ഹൃദയത്തിൽ ബുദ്ധിമുട്ട് വർദ്ധിപ്പിക്കുകയും ഹൃദയാഘാതത്തിലേക്ക് നയിക്കുകയും ചെയ്യും. ഒരു പുതിയ വ്യായാമ മുറ ആരംഭിക്കുമ്പോൾ, അമിതമാകാതിരിക്കാൻ ശരിയായ മാർഗനിർദേശം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.

നിർജ്ജലീകരണം

നിർജ്ജലീകരണം ഹൃദയാരോഗ്യത്തിന് നല്ലതല്ല. വ്യായാമം ചെയ്യുമ്പോൾ ശരീരത്തിൽ നിന്ന് ധാരാളം ജലാംശം നഷ്ടപ്പെടുന്നു. അതിനനുസരിച്ച് വെള്ളം കുടിച്ചില്ലെങ്കിൽ ഹൃദയത്തിന്റെ പ്രവർത്തനം തടസപ്പെടും.

Also Read: എന്താണ് കാർഡിയാക് ആസ്ത്മ? എങ്ങനെ പ്രതിരോധിക്കാം?

Content Summary: Exercise is essential for maintaining a healthy heart, but doing it right and secure is crucial. Some mistakes in exercise can actually increase the possibility of a heart attack.