Skip to content
Sunday, November 24, 2024
Health Malayalam
Health & Lifestyle Magazine
Search
Search
Home
Lifestyle
Health Tips
Diet and Fitness
Beauty
About Us
Contact Us
Home
Lifestyle
ആരോഗ്യമുള്ള ശരീരത്തിന് വേണം നാരുകളടങ്ങിയ ഭക്ഷണങ്ങൾ
Lifestyle
ആരോഗ്യമുള്ള ശരീരത്തിന് വേണം നാരുകളടങ്ങിയ ഭക്ഷണങ്ങൾ
April 6, 2023
Anju Anuraj
ഭക്ഷണത്തിലെ പോഷകങ്ങൾ നമ്മുടെ ആരോഗ്യം സംരക്ഷിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. വിറ്റാമിനുകളും മിനറലുകളും പ്രോട്ടീനും നാരുകളുമെല്ലാം ഭക്ഷണത്തിൽ ഉണ്ടെന്ന് ഉറപ്പ് വരുത്തുക. ഓരോ പോഷകങ്ങൾക്കും അതിന്റേതായ ഗുണങ്ങളുണ്ട്.
ശരീരത്തിന് ആവശ്യമായ പോഷകമാണ് നാരുകൾ. ഭക്ഷണത്തിൽ നാരുകൾ ഉൾപെടുത്തുന്നത് ആരോഗ്യകരമായ ശീലമാണ്. ദഹനം എളുപ്പമാക്കാൻ ഏറ്റവും നല്ല മാർഗമാണിത്. കൂടാതെ ശരീരഭാരം നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും നാരുകളടങ്ങിയ ഭക്ഷണങ്ങൾ സഹായിക്കും.
സബർജില്ലി
നാരുകളോടൊപ്പം വൈറ്റമിൻസ്, മിനറൽസ്, പൊട്ടാസ്യം, ആന്റിഓക്സിഡന്റ്സ് എന്നിവയടങ്ങിയിട്ടുള്ള പഴമാണ് സബർജില്ലി. കുടലിന്റെ ആരോഗ്യത്തിനും മികച്ച ദഹനത്തിനും ഈ പഴം സഹായിക്കും. ദിവസവും രണ്ട് സബർജില്ലി കഴിച്ചാൽ ഒരു ദിവസം ശരീരത്തിന് ആവശ്യമായ പഴങ്ങൾ കഴിക്കുന്നതിന് തുല്യമാകും.
അവോക്കാഡോ
നാരുകളടങ്ങിയ മറ്റൊരു പഴമാണ് അവോക്കാഡോ അഥവാ വെണ്ണപ്പഴം. ഇത് കുടലിലെ ഗുണകരമായ ബാക്ടീരിയകളുടെ വളർച്ചയെ സഹായിക്കുകയും ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
ആപ്പിൾ
നാരുകൾ നിറഞ്ഞ പഴമാണ് ആപ്പിൾ. ദിവസവും ഒരാപ്പിൾ കഴിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾ കുറയ്ക്കും എന്ന് പണ്ടുമുതലേ നാം കേൾക്കുന്നതാണ്.
നേന്ത്രപ്പഴം
നേന്ത്രപ്പഴം നാരുകളുടെ നല്ലൊരു ഉറവിടമാണ്, ഇത് ധാരാളം ആരോഗ്യ ഗുണങ്ങൾ നൽകും. കുടലിന്റെ ആരോഗ്യത്തിനും ഹൃദയാരോഗ്യത്തിനും രക്തത്തിലെ പഞ്ചസാര കുറയ്ക്കാനും ഇവ കഴിക്കുന്നത് നല്ലതാണ്.
സ്ട്രോബെറി
പല ആരോഗ്യ ഗുണങ്ങളും നൽകുന്ന രുചികരവും പോഷകസമൃദ്ധവുമായ പഴമാണ് സ്ട്രോബെറി. ഒരു കപ്പ് സ്ട്രോബെറിയിൽ (ഏകദേശം 150 ഗ്രാം) ഏകദേശം 3 ഗ്രാം ഫൈബർ അടങ്ങിയിട്ടുണ്ട്.
Share this:
Facebook
WhatsApp
More
Email
Twitter
Post navigation
പ്രമേഹം വൃക്കയെ ബാധിക്കുന്നുണ്ടോ? എങ്ങനെ അറിയാം?
ഈ താരദമ്പതികളുടെ പ്രണയത്തിന് പ്രായം തടസമല്ല!