വെറും വയറ്റിൽ ഈ ഭക്ഷണങ്ങൾ കഴിക്കരുത്

ആരോഗ്യകരമായ ഭക്ഷണശീലം പിന്തുടർന്നാൽ ഒരു വിധം അസുഖങ്ങൾ മാറിനിൽക്കും. ദിവസത്തിലെ ആദ്യ ഭക്ഷണം ഏറ്റവും പോഷകപ്രദമാകേണ്ടതിന്റെ ആവശ്യകത എല്ലാവർക്കും അറിയാം. അതുപോലെ ഒഴിഞ്ഞ വയറ്റിൽ കഴിക്കാൻ പാടില്ലാത്ത ചില ഭക്ഷണങ്ങൾ ഉണ്ട്. അവയിൽ പോഷകപ്രദമായ ചില ഭക്ഷണങ്ങളും ഉൾപ്പെടും. അവ എന്തൊക്കെയാണെന്ന് നോക്കാം.

സിട്രസ് പഴങ്ങൾ – അസിഡിറ്റി ഉണ്ടാക്കും

ഓറഞ്ച്, ഗ്രേപ്ഫ്രൂട്ട്, നാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങളിൽ വിറ്റാമിൻ സി ധാരാളമുണ്ടെങ്കിലും ഒഴിഞ്ഞ വയറ്റിൽ ഇത് കഴിക്കുന്നത് നല്ലതല്ല. ഈ പഴങ്ങളിലെ ഉയർന്ന അസിഡിറ്റി ആസിഡ് റിഫ്ലക്സിനും ദഹന പ്രശ്നങ്ങൾക്കും ഇടയാക്കും. കട്ടിയുള്ള ഭക്ഷണം കഴിച്ചതിന് ശേഷം സിട്രസ് പഴങ്ങൾ കഴിക്കുന്നത് നല്ലതാണ്.

എരിവുള്ള ഭക്ഷണങ്ങൾ – ദഹനപ്രശനങ്ങൾ ഉണ്ടാക്കുന്നു

ഭക്ഷണത്തിന് രുചി കൂട്ടാൻ നമ്മൾ ധാരാളം മസാലകൾ ഉപയോഗിക്കാറുണ്ട്. പ്രത്യേകിച്ച് ഇന്ത്യൻ ഭക്ഷണം അൽപ്പം എരിവേറിയത് തന്നെയാണ്. എന്നിരുന്നാലും അധികം എരിവുള്ള ഭക്ഷണങ്ങൾ വെറും വയറ്റിൽ കഴിക്കുന്നത് അത്ര നല്ലതല്ല. ഇത് ദഹനവ്യവസ്ഥയെ അസ്വസ്ഥമാക്കും. മുളക് പോലുള്ള മസാലകൾ നെഞ്ചെരിച്ചിലും ദഹനക്കേടും ഉണ്ടാക്കിയേക്കാം.

കാപ്പി – അസിഡിറ്റിക്ക് കാരണമാകും

രാവിലെ ഉറക്കമുണർന്ന ഉടൻ കാപ്പി കുടിക്കാൻ ആഗ്രഹിക്കാത്തവരുണ്ടോ? എന്നാൽ ഒഴിഞ്ഞ വയറ്റിൽ കാപ്പി ചെന്നാൽ ആമാശയത്തിൽ അസ്വസ്ഥതകൾ ഉണ്ടാകും. ആസിഡ് ഉൽപാദനത്തെ ഉത്തേജിപ്പിക്കുന്ന പാനീയമാണ് കാപ്പി. കാപ്പി കുടിക്കുന്നതിന് മുമ്പ് ഒരു ചെറിയ ലഘുഭക്ഷണം കഴിക്കുന്നത് പരിഗണിക്കുക.

Also Read: ദിവസം ആരംഭിക്കുന്നത് ചായയോടൊപ്പമാണോ? 4 പാർശ്വഫലങ്ങൾ അറിയാം

കാർബണേറ്റഡ് പാനീയങ്ങൾ – വയറിൽ അസ്വസ്ഥതയുണ്ടാക്കും

സോഡ ഉൾപ്പെടെയുള്ള കാർബണേറ്റഡ് പാനീയങ്ങൾ ഒഴിഞ്ഞ വയറ്റിൽ കഴിക്കുമ്പോൾ വയറിളക്കത്തിനും വയറ്റിൽ ഗ്യാസ് വരാനും കാരണമാകും. ഈ പാനീയങ്ങളിലെ വാതക കുമിളകൾ വയറിലെ മർദ്ദം വർദ്ധിപ്പിക്കുകയും അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യും.

ഉയർന്ന പഞ്ചസാര ഭക്ഷണങ്ങൾ – പ്രമേഹം വർദ്ധിപ്പിക്കും

പേസ്ട്രികൾ, മിഠായികൾ, മറ്റ് ഉയർന്ന പഞ്ചസാര ഭക്ഷണങ്ങൾ എന്നിവ ഒഴിഞ്ഞ വയറ്റിൽ കഴിക്കുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് അതിവേഗം കുതിച്ചുയരാനും തുടർന്നുള്ള ആരോഗ്യപ്രശ്‌നങ്ങൾക്കും കാരണമാകും. ഈ റോളർ കോസ്റ്റർ ഇഫക്റ്റ് നിങ്ങളെ ക്ഷീണിപ്പിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്തേക്കാം.

അസിഡിറ്റി ഉള്ള പഴങ്ങൾ, എരിവുള്ള വിഭവങ്ങൾ, അമിതമായ കാപ്പി, കാർബണേറ്റഡ് പാനീയങ്ങൾ, ഉയർന്ന പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ എന്നിവ വെറും വയറ്റിൽ കഴിക്കരുത്. പ്രത്യേകിച്ച് രാവിലെ എല്ലാ പോഷകങ്ങളും ഉൾപ്പെടുന്ന സമീകൃതാഹാരം കഴിക്കാൻ ശ്രദ്ധിക്കുക.

Also Read: വെറും വയറ്റിൽ വാഴപ്പഴം കഴിക്കുമ്പോൾ നിങ്ങളുടെ ശരീരത്തിന് എന്ത് സംഭവിക്കും?