സംഗീതവും ലൈംഗികതയും; സന്തോഷം നൽകുന്ന 8 കാര്യങ്ങൾ

കടുത്ത മാനസിക സമ്മർദ്ദത്തിലൂടെ കടന്നുപോകുന്ന ആളാണോ നിങ്ങൾ? എങ്കിൽ സന്തോഷം നൽകുന്ന ചില കാര്യങ്ങളെക്കുറിച്ച് അറിയാം. നമുക്ക് സന്തോഷം തോന്നാൻ തലച്ചോറിനെ പ്രേരിപ്പിക്കുന്ന ന്യൂറോ ട്രാൻസ്മിറ്ററാണ് ഡോപമൈൻ. ഈ ഡോപമൈന്റെ അളവ് വർദ്ധിക്കുന്നത് സന്തോഷം നൽകാൻ കാരണമാകും. ഡോപാമൈന്റെ അളവ് കൂട്ടാൻ ധാരാളം മാർഗങ്ങളുണ്ട്!

ഡോപമൈൻ അളവ് എങ്ങനെ വർദ്ധിപ്പിക്കാം?

നമ്മുടെ തലച്ചോറിന്റെ സന്തോഷം തോന്നുന്ന പ്രവർത്തനനത്തിൽ നിർണായക പങ്ക് വഹിക്കുന്ന ഒരു ന്യൂറോ ട്രാൻസ്മിറ്ററാണ് ഡോപമൈൻ. നമ്മെ പ്രചോദിപ്പിക്കുന്നതിനും സന്തോഷത്തിന്റെയും സംതൃപ്തിയുടെയും വികാരങ്ങൾ സൃഷ്ടിക്കുന്നതിനും സഹായിക്കുന്നത് ഡോപമൈനാണ്. ഡോപമൈൻ അളവ് കുറവായിരിക്കുമ്പോൾ, ക്ഷീണം, തളർച്ച, സമ്മർദ്ദം എന്നിവ അനുഭവപ്പെടാം.

ഡോപമൈൻ സ്വാഭാവികമായി വർദ്ധിപ്പിക്കാൻ കഴിയുന്ന 8 വഴികൾ ഇതാ:

1. വ്യായാമം

exercise-morning-evening

സ്ഥിരമായി വ്യായാമം ചെയ്യുന്നത് ഡോപമൈൻ അളവ് വർദ്ധിപ്പിക്കും. ഇത് ശരീരത്തിൽ സന്തോഷത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രകൃതിദത്ത രാസവസ്തുക്കളായ എൻഡോർഫിനുകളുടെ ഉത്തേജനത്തിന് സഹായിക്കുന്നു.

2. ആരോഗ്യകരമായ ഭക്ഷണം കഴിക്കുക

happy-hormones-boosting-foods

ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് ഡോപമൈൻ ഉൽപ്പാദനം വർദ്ധിപ്പിക്കാൻ സഹായിക്കും. മത്സ്യം, ചിക്കൻ, മുട്ട തുടങ്ങിയ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളിൽ തലച്ചോറിനെ ഡോപമൈൻ ഉത്പാദിപ്പിക്കാൻ സഹായിക്കുന്ന അമിനോ ആസിഡുകൾ അടങ്ങിയിട്ടുണ്ട്. കൂടാതെ, പഴങ്ങളും പച്ചക്കറികളും പോലുള്ള ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമായ ഭക്ഷണങ്ങൾ കഴിക്കുന്നതും മാനസികാവസ്ഥ മെച്ചപ്പെടുത്താൻ സഹായിക്കും.

Also Read: ഭക്ഷണങ്ങൾ സന്തോഷിപ്പിക്കുമോ? എങ്ങനെ എന്ന് നോക്കാം

3. സംഗീതം കേൾക്കാം

listen-to-music

മാനസികസമ്മർദ്ദം കുറയ്ക്കാൻ സംഗീതത്തിന് സാധിക്കും. സംഗീതം കേൾക്കുന്നത് ഡോപമൈന്റെ ഉത്തേജനത്തിന് കാരണമാകും. ഇത് സന്തോഷത്തിലേക്ക് നയിക്കുന്നു. കേൾക്കുമ്പോൾ മാത്രമല്ല, പാടുമ്പോഴും സംഗീതോപകരണങ്ങൾ വായിക്കുമ്പോഴും ഡോപമൈൻ ഉൽപ്പാദനം വർദ്ധിക്കും.

4. ആവശ്യത്തിന് ഉറങ്ങുക

better-sleep

മതിയായ ഉറക്കം തലച്ചോറിലെ ഡോപാമൈൻ അളവ് നിയന്ത്രിക്കാൻ സഹായിക്കും.

5. ലൈംഗികത

sex-happy-hormones

ഡോപാമൈൻ ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനുള്ള മറ്റൊരു സ്വാഭാവിക മാർഗമാണ് ലൈംഗിക പ്രവർത്തനങ്ങൾ. ലൈംഗികവേളയിൽ മസ്തിഷ്കം ഡോപാമൈൻ പുറത്തുവിടുന്നു, ഇത് സന്തോഷത്തിന്റെയും സംതൃപ്തിയുടെയും വികാരങ്ങളിലേക്ക് നയിക്കുന്നു. ഇത് സമ്മർദ്ദങ്ങളെ ഇല്ലാതാക്കുകയും മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

6. ധ്യാനം

meditation

ധ്യാനം തലച്ചോറിലെ ഡോപമൈൻ അളവ് വർദ്ധിപ്പിക്കുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്.

7. പ്രകൃതിയിൽ സമയം ചിലവഴിക്കുക

spend time in nature

പ്രകൃതി ആസ്വദിക്കുന്നത് ഡോപമൈൻ അളവ് വർദ്ധിപ്പിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. പ്രകൃതിയുടെ പച്ചപ്പ് ഡോപമൈൻ കൂടാൻ സഹായിക്കുന്ന ഘടകമാണ്.

8. സാമൂഹികവൽക്കരണം

socializing-connect-with-friends-others

മറ്റുള്ളവരുമായി ഇടപഴകുന്നതും നല്ല സാമൂഹിക അനുഭവങ്ങളിൽ ഏർപ്പെടുന്നതും ഡോപാമൈൻ അളവ് വർദ്ധിപ്പിക്കും.

ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തുന്നതിനുള്ള ഒരു പ്രധാന ഭാഗമാണ് ഡോപാമൈൻ ഉൽപ്പാദനം വർദ്ധിപ്പിക്കുകയും സമ്മർദ്ദം കുറയ്ക്കുകയും ചെയ്യുക എന്നത്. മുകളിൽ പറഞ്ഞ ലളിതമായ കാര്യങ്ങൾ നിങ്ങളുടെ ദിനചര്യയിൽ ഉൾപ്പെടുത്തുന്നതിലൂടെ സ്വാഭാവികമായും നിങ്ങളുടെ ഡോപാമൈൻ അളവ് വർദ്ധിപ്പിക്കാനും കൂടുതൽ ഊർജ്ജസ്വലതയോടെ പ്രവർത്തിക്കാനും സാധിക്കും.

Content Summary: Dopamine is the neurotransmitter that makes us feel happy. An increase in dopamine levels can lead to feeling pleased. There are many ways to increase dopamine levels!