മാനസികാരോഗ്യം മെച്ചപ്പെടുത്താൻ ഏതൊക്കെ ചെയ്യാം

ശാരീരിക ആരോഗ്യം പോലെ തന്നെ നിർണായകമാണ് മാനസികാരോഗ്യവും, പക്ഷേ തിരക്കേറിയ ജീവിതത്തിൽ ആളുകൾ ഇതിനെക്കുറിച്ച് ചിന്തിക്കാറില്ല. എന്നാൽ ഇക്കാലത്ത് മാനസിക രോഗങ്ങൾ വർദ്ധിക്കുകയും ചെയ്യുന്നുണ്ട്. ജോലിയിലും വ്യക്തിജീവിതത്തിലും അനുഭവിക്കുന്ന സമ്മർദ്ദം, കൂടാതെ ഉത്കണ്ഠ, വിഷാദം എന്നിവയും ആളുകളിൽ കൂടിവരികയാണ്. ഈ സാഹചര്യത്തിൽ മാനസികാരോഗ്യത്തിന് പ്രാധാന്യം നൽകേണ്ടതുണ്ട്. മാനസികാരോഗ്യം മെച്ചപ്പെടുത്താൻ നമുക്ക് പല കാര്യങ്ങളും ചെയ്യാൻ സാധിക്കും.

സ്വയം പരിചരണത്തിന് മുൻഗണന നൽകുക

സ്വയം പരിചരണം ഒരു മോശം കാര്യമായി. നല്ല മാനസികാരോഗ്യത്തിന് അത് ആവശ്യമാണ്. നിങ്ങളുടെ മനസ്സിനെയും ശരീരത്തെയും ആത്മാവിനെയും പരിപോഷിപ്പിക്കുന്ന കാര്യങ്ങൾക്കായി സമയം കണ്ടെത്തുക. ഇത് മാനസിക സമ്മർദ്ദം കുറക്കുകയും മാനസികാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും.

വെറുതെ ഇരിക്കരുത്

മനസ്സും ശരീരവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. നിങ്ങളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള മാർഗമാണ് പതിവ് ശാരീരിക പ്രവർത്തനങ്ങൾ. വ്യായാമം ചെയ്യുന്നത് എൻഡോർഫിൻ എന്ന സന്തോഷ ഹോർമോണുകൾ പുറപ്പെടുവിക്കുന്നു, ഇത് നിങ്ങളുടെ മാനസികാവസ്ഥ വർദ്ധിപ്പിക്കുകയും സമ്മർദ്ദം കുറയ്ക്കുകയും ചെയ്യും. നടത്തം, സൈക്കിൾ ചവിട്ടൽ, നൃത്തം, യോഗ എന്നിവയിലേതെങ്കിലും ഒരു പ്രവർത്തനം കണ്ടെത്തി അത് നിങ്ങളുടെ ദിനചര്യയുടെ ഭാഗമാക്കുക. ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും മിതമായ വ്യായാമം ചെയ്യുക.

നല്ല ബന്ധങ്ങൾ സൂക്ഷിക്കുക

മനുഷ്യർ സാമൂഹ്യ ജീവികളാണ്. നല്ല സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഉണ്ടാകുന്നത് ഒരാളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തും. അതേസമയം മോശം ബന്ധങ്ങൾ മാനസിക നില തകർക്കുകയും ചെയ്യും. നെഗറ്റീവ് എനർജി നൽകുന്ന ബന്ധങ്ങളിൽ നിന്ന് അകന്നു നിൽക്കുകയും നല്ല ബന്ധങ്ങൾ പരിപോഷിപ്പിക്കുകയും ചെയ്യുക. അടുത്ത സുഹൃത്തിനോടോ ബന്ധുവിനോടോ വിഷമങ്ങളും സമ്മർദ്ദങ്ങളും പങ്കുവെക്കുന്നത് നല്ലതാണ്.

Also Read: ഓർമ്മശക്തിയും മാനസികാവസ്ഥയും മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഭക്ഷണങ്ങൾ

സ്ട്രെസ് കുറയ്ക്കുന്ന മാർഗങ്ങൾ

മാനസിക സമ്മർദ്ദം കുറയ്ക്കുന്ന ധ്യാനം, ആഴത്തിലുള്ള ശ്വസന വ്യായാമങ്ങൾ, യോഗ എന്നിവ പോലുള്ള മൈൻഡ്‌ഫുൾനെസ് പരിശീലനങ്ങൾ സമ്മർദ്ദം ഫലപ്രദമായി നിയന്ത്രിക്കാൻ സഹായിക്കും. ഇത് മനസിനെ നിയന്ത്രിക്കാനും മാനസിക ആരോഗ്യം മെച്ചപ്പെടുത്താനും സഹായകരമാണ്.

ലക്ഷ്യങ്ങൾ പിന്തുടരുക

ചെയ്യാൻ സാധിക്കും എന്നുറപ്പുള്ള ലക്ഷ്യങ്ങൾ ഉണ്ടാകുകയും അവ നേടുകയും ചെയ്യുന്നത് മാനസികാരോഗ്യം വർദ്ധിപ്പിക്കും. ലക്ഷ്യങ്ങൾ എപ്പോഴും യാഥാർഥ്യവുമായി പൊരുത്തപ്പെടുന്നതാകാൻ ശ്രദ്ധിക്കുക. കൈവരിക്കാൻ സാധിക്കാത്ത ലക്ഷ്യങ്ങൾ കൂടുതൽ നിരാശയിലേക്ക് തള്ളിവിടുകയേ ഉള്ളൂ. വലിയ ലക്ഷ്യങ്ങളെ ചെറു ഭാഗങ്ങളായി വിഭജിക്കുക. ഓരോ ഭാഗങ്ങൾ പൂർത്തീകരിക്കുമ്പോഴും ആഘോഷിക്കുക. ഇത് മാനസികാരോഗ്യത്തിന് ഏറെ ഗുണകരമാണ്.

Content Summary: Stress from work place and personal life, anxiety and depression are increasing in people. Mental health needs to be given importance in this situation. There are many things we can do to improve our mental health