വിവാഹത്തിനുശേഷം പെൺകുട്ടികളുടെ ശരീരവണ്ണം കൂടുന്നത് എന്തുകൊണ്ട്?

വിവാഹശേഷം പെൺകുട്ടികളിൽ ശരീരഭാരം കൂടാറുണ്ടോ? എല്ലാവരിലും ഈ പ്രത്യേകത കാണാറില്ലെങ്കിലും ഭൂരിഭാഗം പേരിലും ഇങ്ങനെ ഉണ്ടാകാറുണ്ട്. എന്തായാരിക്കും പെൺകുട്ടികളിൽ വിവാഹശേഷം ശരീരഭാരം കൂടാൻ കാരണം? 

വിവാഹശേഷം ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും ഉണ്ടാകുന്ന മാറ്റമാണ് ഇതിൽ പ്രധാനപ്പെട്ട കാരണം. സ്വന്തം വീട്ടിൽ പലപ്പോഴും അമ്മയോ മറ്റോ നിർബന്ധിപ്പിച്ചായിരിക്കും ഭക്ഷണം കഴിപ്പിക്കുക. എന്നാൽ പുതിയ വീട്ടിലേക്ക് എത്തുമ്പോൾ ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും വലിയ മാറ്റങ്ങളുണ്ടാകും. കൂടുതൽ ഉത്തരവാദിത്വത്തോടെ പെരുമാറേണ്ടാതായി വരും. ഭക്ഷണം സമയാസമയം കഴിക്കാൻ ശ്രദ്ധ ചെലുത്തും. ഇതൊക്കെ ആരോഗ്യം മെച്ചപ്പെടുന്നതിനൊപ്പം ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും വണ്ണം കൂടുന്നതിനുമൊക്കെ ഇടയാക്കും. 

വിവാഹശേഷം പെൺകുട്ടികൾക്ക് ഭക്ഷണത്തശീലത്തിലെ ഇഷ്ടവും താൽപര്യവും മാറ്റേണ്ടതായി വന്നേക്കാം. പങ്കാളിയുടെ ഇഷ്ടത്തിനും താൽപര്യത്തിനുമനുസരിച്ച് ഭക്ഷണശീലത്തിൽ മാറ്റം വരാം. കൂടാതെ മറ്റൊരു നാട്ടിലെ ഭക്ഷണരീതിയോടും പൊരുത്തപ്പെടേണ്ടതായി വരും. ഇതൊക്കെ ശരീരഭാരവും വണ്ണവും കൂടാൻ ഇടയാക്കും. 

വിവാഹശേഷം ഹോൺമോൺ ഉൽപാദനത്തിലും പ്രവർത്തനത്തിലും കാര്യമായ മാറ്റം വരുന്നതും ശരീരഭാരം കൂടാൻ ഇടയാക്കും. ഈ സമയം സ്ത്രീകളിൽ ലൈംഗിക ഹോൺമോണുകളുടെ ഉൽപാദനവും കൂടും. ഇത്തരത്തിൽ ഹോർമോൺ ഉൽപാദനത്തിലും പ്രവർത്തനത്തിലുമുള്ള വ്യതിയാനം ശരീരവണ്ണം കൂടാൻ ഇടയാക്കും. 

Also Read: ആരോഗ്യകരമായ ആർത്തവത്തിന് 6 ഭക്ഷണങ്ങൾ

ഗർഭധാരണത്തിനും പ്രസവത്തിനും ശേഷം പെൺകുട്ടികളിൽ ശരീരഭാരവും വണ്ണവും കൂടും.  ഗർഭധാരണത്തോടെയാണ് കൂടുതൽ പെൺകുട്ടികളിലും ശരീരഭാരവും വണ്ണവും നന്നായി വർദ്ധിക്കാൻ തുടങ്ങുന്നത്. ഇത് പ്രസവശേഷവും തുടരും. മുലപ്പാൽ ഉൽപാദനം, ഹോർമോൺ വ്യതിയാനം എന്നിവയൊക്കെ പ്രസവശേഷം ശരീരഭാരവും വണ്ണവും കൂടാൻ ഇടയാക്കുന്നു.

Content Summary: Change in lifestyle and diet after marriage is a major reason for girls gaining weight. In their own home, they are often forced to eat by their mother or others. But when they arrive at their new home, there will be major changes in diet and lifestyle. Girls will have to behave more responsibly. Pay attention to eating at regular intervals. This can lead to weight gain and along with improved health.