നമ്മുടെ ജീവിതത്തിൽ ഏറ്റവും അവിഭാജ്യ ഘടകമായി ഗൂഗിൾ സെർച്ച് മാറിയിട്ടുണ്ട്. എന്തുതരം സംശയമുണ്ടെങ്കിലും മൊബൈൽ ഫോൺ എടുത്ത് ഗൂഗിളിനോട് ആരായുകയാണ് മിക്കവരും ആദ്യം ചെയ്യുന്നത്. ലോകത്തിലെ ഒട്ടുമിക്ക ചോദ്യങ്ങൾക്കുമുള്ള ഉത്തരം ഗൂഗിളിന്റെ പക്കലുണ്ടെന്ന് വിശ്വസിക്കുന്ന തലമുറയാണ് ഇന്നത്തേത്. ഇപ്പോഴിതാ, വിവാഹിതരായ സ്ത്രീകളുടെ ഗൂഗിൾ സെർച്ച് ട്രെൻഡ് സംബന്ധിച്ച ഒരു റിപ്പോർട്ടാണ് ശ്രദ്ധേയമാകുന്നത്. വിവാഹിതരായ സ്ത്രീകൾ ഗൂഗിളിൽ ഏറ്റവുമധികം സെർച്ച് ചെയ്യുന്നത് എന്തായിരിക്കും? നമുക്ക് പരിശോധിക്കാം.
1. ഭർത്താവിന്റെ ഇഷ്ടങ്ങൾ
ഗൂഗിളിൽ നിന്നുള്ള ഡാറ്റ അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ടാണ് പുറത്തുവന്നിട്ടുള്ളത്. ഇതിൽ രസകരമായ വസ്തുത ഭർത്താവിനെക്കുറിച്ച് അറിയാനാകും നവവധുവായ ഒരു സ്ത്രീ ഗൂഗിളിന്റെ സഹായം ആദ്യം തേടുക എന്നതാണ്. വിവാഹശേഷം ഭാര്യയിൽനിന്ന് ഭർത്താവ് പ്രതീക്ഷിക്കുന്നത് എന്ത്? ഭർത്താവിന്റെ ഇഷ്ടങ്ങൾ എന്തൊക്കെയായിരിക്കും, ഇതേക്കുറിച്ചായിരിക്കും കൂടുതൽ സ്ത്രീകളും സെർച്ച് ചെയ്യുക. കൂടാതെ ഭർത്താവിന്റെ അനിഷ്ടങ്ങളും താൽപര്യമില്ലാത്ത കാര്യങ്ങളെക്കുറിച്ചും സ്ത്രീകൾ സെർച്ച് ചെയ്യാറുണ്ടെന്ന് ഗൂഗിൾ ഡാറ്റ സൂചിപ്പിക്കുന്നു. ഭർത്താവിനെ എങ്ങനെ സന്തോഷിപ്പിക്കാമെന്നും അവർ ഗൂഗിളിനോട് ചോദിക്കാറുണ്ട്.
2. ഭർത്താവിനെ എങ്ങനെ വരുതിയിലാക്കാം?
രണ്ടാമതായി വിവാഹിതരായ സ്ത്രീകൾ ഗൂഗിളിനോട് തെരയുന്ന ചോദ്യവും രസകരമാണ്. ഭർത്താവിനെ എങ്ങനെ തന്റെ ചൊൽപ്പടിക്ക് നിർത്താമെന്ന് തെരയുന്ന സ്ത്രീകളും കുറവല്ല. സെർച്ച് ഹിസ്റ്ററി പരിശോധിച്ചുള്ള ഡാറ്റയിലാണ് ഇക്കാര്യമുള്ളത്.
3. ഗർഭധാരണത്തിനുള്ള സമയം
വിവാഹശേഷം കുട്ടികളുണ്ടാകാൻ ഏറ്റവും അനുയോജ്യമായ സമയത്തെക്കുറിച്ചും സ്ത്രീകൾ ഗൂഗിളിൽ കൂടുതലായി സെർച്ച് ചെയ്യാറുണ്ട്. ഇതിൽ ഗർഭധാരണം സംബന്ധിച്ച് എല്ലാ വിവരങ്ങളെക്കുറിച്ചും സ്ത്രീകൾ സെർച്ച് ചെയ്യുന്നു. ഇക്കാര്യത്തിൽ സ്ത്രീകൾ കൂടുതൽ ആശങ്കാകുലരാണെന്നും സെർച്ച് ഹിസ്റ്ററി ഡാറ്റ വിശകലത്തിലൂടെ വ്യക്തമാകുന്നു.
4. ഭർതൃകുടുംബം
വിവാഹശേഷം സ്ത്രീകൾ പുതിയൊരു കുടുംബത്തിന്റെ ഭാഗമാകുകയാണ്. അവിടെ അമ്മായിയമ്മ, അമ്മായിയപ്പൻ, ഭർതൃസഹോദരങ്ങൾ എന്നിവരുമായി ഇടപെടേണ്ട സാഹചര്യത്തെക്കുറിച്ചും സ്ത്രീകൾ ഗൂഗിളിൽ തെരയാറുണ്ട്. അവരുടെ ഇഷ്ടങ്ങൾ, അനിഷ്ടം, താൽപര്യം അവരെ വരുതിയിലാക്കാൻ എന്ത് ചെയ്യണം എന്നിങ്ങനെയുള്ള ചോദ്യങ്ങൾ വിവാഹിതരായ സ്ത്രീകൾ ഗൂഗിളിനോട് ചോദിക്കാറുണ്ട്.
5. ആരോഗ്യകാര്യങ്ങൾ
വിവാഹബന്ധത്തോടെ സ്ത്രീകളുടെ ആരോഗ്യത്തിലും ശരീരപ്രകൃതിയിലും ജീവിതശൈലിയിലുമൊക്കെ വലിയ മാറ്റങ്ങളുണ്ടാകാം. ഇക്കാര്യത്തെക്കുറിച്ചുള്ള സംശയങ്ങളും ഗൂഗിളിനോട് ചോദിക്കുന്നവരാണ് കൂടുതലും. ഗർഭധാരണം മുതൽ മാനസികസമ്മർദ്ദം, മറ്റ് ആരോഗ്യസംശയങ്ങൾ എന്നിവയും ഗൂഗിളിനോടാകും ചോദിച്ചു മനസിലാക്കുക.
6. സാമ്പത്തികകാര്യങ്ങൾ
വിവാഹത്തോടെ വീട്ടിലെയും കുടുംബത്തിലെയും സാമ്പത്തികകാര്യങ്ങളിൽ കൂടുതൽ ഉത്തരവാദിത്വം പുലർത്തേണ്ടതായി വരും. അതുകൊണ്ടുതന്നെ വിവാഹിതരായ സ്ത്രീകൾ സാമ്പത്തികകാര്യങ്ങളെക്കുറിച്ചും ഗൂഗിളിൽ സെർച്ച് ചെയ്യും. കുടുംബ ബജറ്റ്, നിക്ഷേപം, വരവ് ചെലവ് എന്നീ കാര്യങ്ങളിലും ഗൂഗിൾ സെർച്ച് കൂടുതലായി ഉണ്ടാകും.
7. ഫാഷൻ സൗന്ദര്യവർദ്ധക ട്രെൻഡ്
വിവാഹിതരായ സ്ത്രീകളുടെ ഗൂഗിൾ സെർച്ച് ട്രെൻഡിലെ മറ്റൊരു പ്രധാനപ്പെട്ട കാര്യമാണിത്. അവർ ഫാഷൻ സങ്കൽപങ്ങളെക്കുറിച്ചും സൗന്ദര്യവർദ്ധക കാര്യങ്ങളിലും കൂടുതൽ ജാഗരൂകരായിരിക്കും. ഇതേക്കുറിച്ച് സംശയങ്ങൾ ചോദിക്കുന്നത് ഗൂഗിളിനോടായിരിക്കും. ഫാഷൻ ട്രെൻഡുകളും മേക്കപ്പ് ട്യൂട്ടോറിയലുകളും മുതൽ ചർമ്മസംരക്ഷണ ദിനചര്യകളും ഹെയർകെയർ നുറുങ്ങുകളും വരെയുള്ള വിശദമായ വിവരങ്ങൾ ഗൂഗിളിൽ ലഭ്യമാണ്.
Content Summary: Google search has become the most integral part of our life. The first thing most people do when they have any kind of doubt is to pick up their mobile phone and search on Google. Today’s generation believes that Google has the answer to most of the world’s questions. Now, a report on the Google search trend of married women stands out.