ഉയർന്ന അളവിൽ ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുള്ള മത്സ്യങ്ങൾ മാനസിക പ്രശ്നങ്ങൾ കുറയ്ക്കുന്നതാണ്
ശരീരത്തിൽ സെറോടോണിൻ ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു. മാനസികാരോഗ്യവും ഓർമ്മശക്തിയും മെച്ചപ്പെടുത്തുന്നു
ട്രിപ്റ്റോഫാൻ ആഗിരണം ചെയ്യാൻ സഹായിക്കുന്നു. ഇത് തലച്ചോറിന്റെ പ്രവർത്തനം മികച്ചതാക്കുന്നു.
തലച്ചോറിനെ സ്ട്രോക്കിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു. ഓർമ്മശക്തിയും ഏകാഗ്രതയും വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
തൈരിലെ പ്രോബയോട്ടിക്സ് മാനസികസമ്മർദ്ദവും ഉത്കണ്ഠയും കുറക്കുന്നു. പൊട്ടാസ്യവും മഗ്നീഷ്യവും തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു
തലച്ചോറിന് ആവശ്യമായ ഫോളിക് ആസിഡ് നൽകുന്നു. വിഷാദം, ഉറക്കമില്ലായ്മ, ഡിമെൻഷ്യ എന്നിവയെ പ്രതിരോധിക്കുന്നു.
ഒമേഗ -3 ഫാറ്റി ആസിഡുകളുടെ മികച്ച ഉറവിടമാണ് നട്സ്. ഇത് വിഷാദത്തിനെതിരെ പോരാടാൻ സഹായിക്കുന്നു.
ഇതിലടങ്ങിയ പോളിഫെനോൾ അൽഷിമേഴ്സ് രോഗത്തെ ചെറുക്കുന്നു. ബുദ്ധിയും ഓർമശക്തിയും മെച്ചപ്പെടുത്താനും ഇത് സഹായിക്കും
തക്കാളിക്ക് ചുവന്ന നിറം നൽകുന്ന ലൈക്കോപീൻ ഒരുതരം ഫൈറ്റോ ന്യൂട്രിയന്റ് ആണ്. മസ്തിഷ്ക രോഗങ്ങൾക്കെതിരെ പോരാടാൻ ഇതിന് കഴിവുണ്ട്.
ഡാർക്ക് ചോക്ലേറ്റിൽ ഉയർന്ന അളവിൽ ഫ്ലേവനോയ്ഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഏകാഗ്രതയും ഓർമ്മശക്തിയും വർദ്ധിപ്പിക്കുകയും മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.