ഈ കാലത്ത് ഏറ്റവും അധികം ഗുരുതരമായ ജീവിതശൈലി രോഗമാണ് ഉയർന്ന കൊളസ്ട്രോൾ
രക്തത്തിൽ കൊളസ്ട്രോളിന്‍റെ അളവ് വർദ്ധിക്കുന്നത് ഗുരുതരമായ ഹൃദ്രോഗത്തിനും സ്ട്രോക്കിനും കാരണമാകും
കൊളസ്ട്രോൾ കുറയ്ക്കാനുള്ള 5 എളുപ്പവഴികൾ ഏതൊക്കെയാണെന്ന് നോക്കാം
1
നാരുകൾ അടങ്ങിയ പഴങ്ങളും പച്ചക്കറികളും കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക
2
പൂരിതകൊഴുപ്പും ട്രാൻസ് ഫാറ്റും അടങ്ങിയ ബേക്കറി, ഫാസ്റ്റ് ഫുഡ് ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കുക
3
ഹൃദയാരോഗ്യത്തിന് ഉത്തമമായ അവാക്കാഡോ, ബദാം, കശുവണ്ടി, വാൾനട്ട് തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക
4
വ്യായാമവും യോഗയും പോലെയുള്ള ശാരീരികപ്രവർത്തനങ്ങൾക്ക് ദിവസവും കുറഞ്ഞത് അരമണിക്കൂർ മാറ്റിവെക്കുക
5
പുകവലി നിർബന്ധമായും ഒഴിവാക്കുക. പുകവലിക്കുന്നത് കൊളസ്ട്രോൾ കൂടാൻ കാരണമാകുന്നു