പല്ലിന്റെ ആരോഗ്യത്തിന് 7 ഭക്ഷണങ്ങൾ

വെണ്ണ

വെണ്ണയിൽ കാൽസ്യവും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ഇത് പല്ലുകളുടെ ഇനാമലിനെ ശക്തിപ്പെടുത്തും

തൈര്

തൈരിലും കാൽസ്യവും പ്രോട്ടീനും ധാരാളം അടങ്ങിയിട്ടുണ്ട്. തൈരിൽ കാണപ്പെടുന്ന പ്രോബയോട്ടിക്സ് എന്ന ഗുണകരമായ ബാക്ടീരിയകൾ മോണകളുടെ ആരോഗ്യവും മെച്ചപ്പെടുത്തും.

ആപ്പിൾ

ആപ്പിളിലെ നാരുകൾ മോണയെ ഉത്തേജിപ്പിക്കുന്നു. ഉച്ചഭക്ഷണത്തിന് ശേഷം ഒരു ആപ്പിൾ കഴിക്കുന്നത് വളരെ നല്ലതാണ്.

ഇലക്കറികൾ

കലോറി കുറവായതും വിറ്റാമിനുകളും ധാതുക്കളും ധാരാളമടങ്ങിയതുമാണ് ഇലക്കറികൾ. ഇലക്കറികൾ വായുടെ ആരോഗ്യവും മെച്ചപ്പെടുത്തുന്നു.

കാരറ്റ്

കാവിറ്റി വരാനുള്ള സാധ്യത കുറയ്ക്കുന്നു. ഉയർന്ന നാരുകൾ ഉള്ളതിനൊപ്പം ക്യാരറ്റ് വിറ്റാമിൻ എയുടെ മികച്ച ഉറവിടം കൂടിയാണ്.

മുള്ളങ്കി

മോണയുടെ ആരോഗ്യത്തിന് സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളായ വിറ്റാമിൻ എ, സി എന്നിവ മുള്ളങ്കിയിൽ അടങ്ങിയിട്ടുണ്ട്.

ബദാം

ബദാമിൽ കാൽസ്യവും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ഇത്  പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കും.

healthmalayalam.com