ഭക്ഷണ കാര്യത്തിൽ ചില മാറ്റങ്ങൾ വരുത്തിയാൽ പ്രായമേറുന്നത് വൈകിപ്പിക്കാനും, ഏറെക്കാലം ചുറുചുറുക്കോടെ മുന്നോട്ടുപോകാനും സാധിക്കും.
ആരോഗ്യകരമായ ഭക്ഷണശീലമാണ് പ്രധാനം. യുവത്വം കാത്തുസൂക്ഷിക്കാൻ സഹായിക്കുന്ന 7 ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം
ചുവന്ന കാപ്സിക്കം
ഉയർന്ന അളവിൽ വിറ്റാമിൻ സി, കരോട്ടിനോയിഡുകൾ എന്നറിയപ്പെടുന്ന ആന്റിഓക്‌സിഡന്റുകൾ എന്നിവയടങ്ങിയ ചുവന്ന കാപ്സിക്കം യുവത്വം നിലനിർത്താൻ സഹായിക്കും.
പപ്പായ
വൈവിധ്യമാർന്ന ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ് പപ്പായ. പപ്പായ കഴിക്കുന്നത് ചർമ്മത്തിന്റെ ഇലാസ്തികത മെച്ചപ്പെടുത്തുകയും ചുളിവുകൾ കുറയ്ക്കുകയും ചെയ്യും.
ബ്രോക്കോളി
ഒരു ആന്റി-ഇൻഫ്ലമേറ്ററി, ആന്റി-ഏജിംഗ് പവർഹൗസ് ആണ് ബ്രോക്കോളി. ചർമ്മത്തിലെ പ്രധാന പ്രോട്ടീനായ കൊളാജൻ ഉൽപ്പാദിപ്പിക്കുന്നതിന് സഹായിക്കുന്നു.
ചീര
വിറ്റാമിനുകളായ എ, സി, ഇ, കെ എന്നിവയ്ക്ക് പുറമെ മഗ്നീഷ്യം, ഇരുമ്പ്, ല്യൂട്ടിൻ എന്നിവ ചീരയിൽ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിനും മുടിക്കും വളരെ നല്ലതാണ്.
നട്സ്
വിറ്റാമിൻ ഇയുടെ മികച്ച ഉറവിടമാണ് നട്സ്. ഇത് ചർമ്മ കോശങ്ങളെ നന്നാക്കാനും ചർമ്മത്തിലെ ഈർപ്പം നിലനിർത്താനും അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാനും സഹായിക്കും.
അവോക്കാഡോ
അവോക്കാഡോയിലെ വിറ്റാമിനുകളും കരോട്ടിനോയിഡും ചർമ്മകോശങ്ങൾക്ക് ആരോഗ്യം നൽകുന്നു.
മധുര കിഴങ്ങ്
മധുരക്കിഴങ്ങിലെ ബീറ്റാ കരോട്ടിൻ, മറ്റ് വിറ്റാമിനുകൾ എന്നിവ ചർമ്മത്തെ മൃദുവും തിളക്കമുള്ളതുമാക്കാൻ സഹായിക്കുന്നു.