By: Nithin Nandagopal
ദാമ്പത്യം വിജയിക്കണമെങ്കിൽ ദമ്പതികൾക്കിടയിൽ സന്തോഷകരമായ പ്രണയബന്ധം ഉണ്ടാകണം
സന്തോഷകരമായ പ്രണയം സൂക്ഷിക്കാൻ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് നോക്കാം
1. ആശയവിനിമയം
ജീവിതത്തിൽ നടക്കുന്ന നല്ലതും മോശവുമായ കാര്യങ്ങളെക്കുറിച്ച് പങ്കാളിയുമായി സംസാരിക്കുക
2. വിശ്വാസം
പരസ്പരം രഹസ്യങ്ങൾ സൂക്ഷിക്കാതിരിക്കുക. പങ്കാളി അടുത്തില്ലെങ്കിൽ പോലും പരസ്പരവിശ്വാസം നിലനിർത്തുക
3. വ്യക്തിസ്വാതന്ത്ര്യം
ഇരുവരും രണ്ട് വ്യത്യസ്തരായ വ്യക്തികളാണ് എന്ന് ഓർക്കുക. പങ്കാളിയുടെ സ്വാതന്ത്ര്യത്തിൽ അനാവശ്യമായി കൈകടത്താതിരിക്കുക
4. അംഗീകരിക്കുക
പങ്കാളിയെ നിങ്ങൾ ആവശ്യപ്പെടുന്ന വ്യക്തിയാക്കി മാറ്റാൻ ശ്രമിക്കാതെ, അവരെ അവരായി കാണാനും ഇഷ്ടപ്പെടാനും ശ്രമിക്കുക
5. സമയം
പങ്കാളികൾ എപ്പോഴും ഒരുമിച്ചിരിക്കേണ്ട കാര്യമില്ല. കൂട്ടുകാരുമായി ചെലവിടാനും സ്വന്തം ഹോബികൾ ചെയ്യാനും സമയം കണ്ടെത്തണം
6. കളിചിരികൾ
പരസ്പരം തമാശകൾ പറയാനും ആസ്വദിക്കാനും ശ്രമിക്കുക. ഇത് ജീവിതം ആയാസരഹിതമാക്കും
7. ശാരീരിക അടുപ്പം
സെക്സിൽ താല്പര്യം ഇല്ലെങ്കിൽ പോലും കിസ്സിങ്, കെട്ടിപ്പിടിക്കുക, ഒരുമിച്ച് ഉറങ്ങുക എന്നിവയിലൂടെ ശാരീരികമായ ബന്ധം ശക്തമാക്കുക
8. പ്രശ്നപരിഹാരം
പ്രശ്നങ്ങൾ സ്വാഭാവികമാണ്. അപ്പപ്പോൾ പരിഹരിച്ച് മുന്നോട്ട് പോകുക