By: Anju Anuraj
ബോളിവുഡിൽ ഏറെ ആരാധകരുള്ള താരമാണ് ആലിയ ഭട്ട്.
ആദ്യ സിനിമയിറങ്ങി വർഷങ്ങൾക്ക് ശേഷവും ആലിയ തന്റെ രൂപഭംഗി നിലനിർത്തുന്നു.
പ്രസവശേഷം വളരെ വേഗത്തിൽ പഴയ രൂപത്തിലേക്ക് വരാൻ ആലിയക്ക് കഴിഞ്ഞു..
എങ്ങനെയാണ് ആലിയ ഭട്ട് ആരോഗ്യം സംരക്ഷിക്കുന്നത് എന്ന് നോക്കാം..
മുടങ്ങാതെ കാർഡിയോ എക്സർസൈസ്, സ്ട്രെങ്ത്ത് ട്രെയിനിങ്, യോഗ
കാർഡിയോ: ഓട്ടം, സൈക്ലിംഗ്, ഡാൻസിങ് - കലോറി കത്തിക്കുന്നു. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു.
സ്ട്രെങ്ത്ത് ട്രെയിനിങ്: മസിലുകൾക്ക് ശക്തി കൂട്ടുന്നു. മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നു.
യോഗ: ഫ്ലെക്സിബിലിറ്റി, ബാലൻസ്, മാനസികാരോഗ്യം എന്നിവ മെച്ചപ്പെടുത്തുന്നു.
പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പ്, കാർബോഹൈഡ്രേറ്റ്, നാരുകൾ എന്നിവയടങ്ങിയ പോഷകാഹാരം നിറഞ്ഞ സമീകൃതാഹാരം കഴിക്കുന്നു.
മുഴുവൻ ധാന്യങ്ങൾ, കൊഴുപ്പ് കുറഞ്ഞ പ്രോട്ടീൻ, പഴങ്ങൾ, പച്ചക്കറികൾ, നട്സ് എന്നിവ മിതമായ അളവിൽ കഴിക്കുന്നു.
കഴിക്കാറില്ല: മധുരപാനീയങ്ങൾ, സംസ്കരിച്ച ഭക്ഷണങ്ങൾ, അമിതമായി സ്‌നാക്‌സ്
ധാരാളം വെള്ളം കുടിക്കുന്നു: ദഹനം എളുപ്പമാക്കാൻ, ശരീരത്തിലെ വിഷാംശം പുറംതള്ളാൻ
ഫ്രഷ് ഫ്രൂട്ട് ജ്യൂസ്, ഇളനീർ, ഹെർബൽ ടീ എന്നിവയും കഴിക്കുന്നു.