By: Anju Anuraj
പ്രകൃതിദത്ത ചേരുവകളാണ് സൗന്ദര്യ സംരക്ഷണത്തിന് ഏറ്റവും ഉത്തമം
പണ്ടുകാലം മുതൽക്കേ സൗന്ദര്യ സംരക്ഷണത്തിന് ഉപയോഗിക്കുന്ന ഒന്നാണ് കറ്റാർവാഴ
വിറ്റാമിൻ സി, ഇ, ബീറ്റാ കരോട്ടിൻ എന്നിവയ്ക്ക് പുറമെ ധാരാളം ജലാംശവും കറ്റാർവാഴയിലുണ്ട്
ചർമ്മത്തിന്റെ സ്വാഭാവിക ഈർപ്പം നിലനിർത്താനും ചർമ്മം വരണ്ടുപോകാതിരിക്കാനും കറ്റാർവാഴ സഹായിക്കും
വരണ്ട ചർമ്മമുള്ളവർക്ക് കറ്റാർവാഴ ഒരു മോയ്സ്ചറൈസർ പോലെ ഉപയോഗിക്കാം
കറ്റാർവാഴയില്‍ അടങ്ങിയിട്ടുള്ള ജീവകങ്ങളായ എ, ബി, സി, ഫോളിക് ആസിഡ് തുടങ്ങിയവ മൃതകോശങ്ങള്‍ നീക്കം ചെയ്യാനും ചർമ്മകോശങ്ങളെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യും
രണ്ട് ടീസ്പൂണ്‍ കറ്റാർവാഴ ജെല്ലില്‍ ഒരു നുള്ള് മഞ്ഞള്‍, ഒരു ടീസ്പൂണ്‍ പാല്‍, കുറച്ച് തുള്ളി റോസ് വാട്ടർ എന്നിവ ചേർത്ത് പാക്ക് ഉണ്ടാക്കുക
ഈ പാക്ക് മുഖത്ത് 15 മിനുട്ട് നേരത്തേക്ക് തേച്ചുപിടിപ്പിക്കുക, ഉണങ്ങി കഴിഞ്ഞാല്‍ തണുത്ത വെള്ളത്തില്‍ മുഖം കഴുകാം, വരണ്ട ചർമ്മമുള്ളവർക്ക് മികച്ചതാണ് ഈ പാക്ക്
കറ്റാർവാഴയില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിൻ ഇ മുഖത്തെ ചുളിവുകള്‍ മാറ്റാൻ സഹായിക്കുന്നു