സൂപ്പർ ഫ്രൂട്ട് അവോക്കാഡോ

നിറയെ ഗുണങ്ങൾ 

പൊട്ടാസ്യം, വൈറ്റമിൻ ബി, ഇ, കെ, സി, ഫോസ്ഫറസ്, മഗ്നീഷ്യം എന്നിങ്ങനെ നിരവധി പോഷകങ്ങൾ അവോക്കാഡോയിൽ അടങ്ങിയിട്ടുണ്ട്.

ശരീരഭാരം കുറയ്ക്കുന്നു

ഫൈബറിന്റെ സാന്നിധ്യമാണ് ഇതിന് സഹായിക്കുന്നത്. അവോക്കാഡോയിൽ കാർബോഹൈഡ്രേറ്റ് വളരെ കുറവാണ്.

ഹൃദയാരോഗ്യം സംരക്ഷിക്കുന്നു

ബീറ്റാ-സിറ്റോസ്റ്റെറോളും മറ്റ് സസ്യ സ്റ്റിറോളുകളും പതിവായി കഴിക്കുന്നത് ആരോഗ്യകരമായ കൊളസ്ട്രോളിന്റെ അളവ് നിലനിർത്താൻ സഹായിക്കുന്നു.

രക്തസമ്മർദ്ദം നിയന്ത്രിക്കുന്നു

പൊട്ടാസ്യം, സോഡിയം എന്നിവയുടെ നല്ല ഉറവിടമാണ് അവോക്കാഡോ. ഇവ രക്തസമ്മർദ്ദം ആരോഗ്യകരമായി നിലനിർത്തുന്നു

കാഴ്ച മെച്ചപ്പെടുത്തുന്നു

അവോക്കാഡോയിലെ ആന്റിഓക്‌സിഡന്റുകളും ബീറ്റാ കരോട്ടിനും കണ്ണിന് ഗുണം ചെയ്യും.

ക്യാൻസറിനെ ചെറുക്കുന്നു

വൻകുടൽ, ആമാശയം, പാൻക്രിയാറ്റിക്, സെർവിക്കൽ ക്യാൻസറുകളെ ചെറുക്കാൻ അവോക്കാഡോ സഹായിക്കുന്നതായി ചില പഠനങ്ങൾ പറയുന്നു.

ദഹനം മെച്ചപ്പെടുത്തുന്നു

ദഹനക്കേട്, മലബന്ധം എന്നിവ തടയാനും വൻകുടലിലെ ക്യാൻസർ സാധ്യത കുറയ്ക്കാനും അവോക്കാഡോയിലെ നാരുകൾ സഹായിക്കുന്നു.

ഗർഭസ്ഥശിശുവിന്റെ ആരോഗ്യത്തിന്

അവോക്കാഡോയിൽ ധാരാളം ഫോളേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് ഗർഭസ്ഥശിശുവിന്റെ ആരോഗ്യത്തിന് ഗുണകരമാണ്

വിഷാദം കുറയ്ക്കുന്നു

തലച്ചോറിലേക്കുള്ള രക്തചംക്രമണത്തെയും പോഷകങ്ങളുടെ വിതരണത്തെയും തടസ്സപ്പെടുത്തുന്ന ഹോമോസിസ്റ്റീൻ എന്ന പദാർത്ഥത്തിന്റെ ഉത്പാദനം തടയാൻ ഇതിന് കഴിവുണ്ട്.

ചർമ്മത്തിന് തിളക്കം നൽകുന്നു

വിറ്റാമിൻ സി, വിറ്റാമിൻ ഇ എന്നിവ ചർമ്മത്തിന് സ്വാഭാവിക തിളക്കം നൽകാൻ സഹായിക്കുന്നു

healthmalayalam.com