മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷണങ്ങളിൽ ഒന്നാണ് മധുരക്കിഴങ്ങ്. ഫൈബർ, പൊട്ടാസ്യം, വിറ്റാമിനുകൾ എന്നിവ മധുരക്കിഴങ്ങിൽ ധാരാളം അടങ്ങിയിട്ടുണ്ട്.
അന്നജം അടങ്ങിയ മധുരമുള്ള കിഴങ്ങാണ് ഇത്. മധുരക്കിഴങ്ങ് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ അറിയാം.
മധുരക്കിഴങ്ങിൽ ധാരാളം നാരുകളും ആന്റിഓക്‌സിഡന്റുകളും ആന്തോസയാനിനും അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയ സംബന്ധമായ അസുഖങ്ങളെ നിയന്ത്രിക്കും.
മധുരക്കിഴങ്ങിൽ ഗ്ലൈസെമിക് ഇൻഡക്സ് വളരെ കുറവാണ്. മാത്രമല്ല, നിറയെ നാരുകളും അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടുന്നില്ല.
ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിൻ എ, സി, ഇ എന്നിവ ചർമ്മത്തിനും മുടിക്കും ആരോഗ്യം നൽകും.
പർപ്പിൾ നിറമുള്ള മധുരക്കിഴങ്ങിന് തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കാൻ കഴിവുണ്ട്. ഇത് മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നു.
മധുരക്കിഴങ്ങിലെ ബീറ്റാ കരോട്ടിനെ ശരീരം വിറ്റാമിൻ എ ആക്കി മാറ്റുന്നു. പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനും രോഗങ്ങളെ ചെറുക്കുന്നതിനും വിറ്റാമിൻ എ സഹായിക്കുന്നു.
വിറ്റാമിൻ എ കണ്ണുകൾക്ക് നല്ലതാണെന്ന് പ്രത്യേകം പറയേണ്ട കാര്യമില്ല. ഇളം ഓറഞ്ച് നിറത്തിൽ കാണുന്ന മധുരക്കിഴങ്ങ് കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തും.
കുട്ടികളിലും മുതിർന്നവരിലും മലബന്ധം ഇല്ലാതാക്കാൻ മധുരക്കിഴങ്ങിന് സാധിക്കും. ദഹനവ്യവസ്ഥയെ സംരക്ഷിക്കാൻ കഴിവുള്ള ഫൈറ്റോസ്റ്റെറോൾ എന്ന സംയുക്തവും മധുരക്കിഴങ്ങിൽ അടങ്ങിയിട്ടുണ്ട്.