എന്താണ് നെയ്ഗ്ലേരിയ ഫൗളറി?

1965 ലാണ് മനുഷ്യന്റെ തലച്ചോർ ഭക്ഷിക്കുന്ന നെയ്ഗ്ലേരിയ ഫൗളറി എന്ന അമീബയെ കണ്ടെത്തുന്നത്

അമേരിക്കയിൽ നിന്നാണ് ഈ സൂക്ഷ്മജീവിയുടെ ഉത്ഭവം എന്ന് കരുതപ്പെടുന്നു. ചൂടുവെള്ളത്തിലാണ് ഇവ വളരുക.

മനുഷ്യ ശരീരത്തിൽ കടന്നാൽ തലച്ചോറിനെ ബാധിക്കുന്ന ഇവ അതീവ അപകടകാരികളാണ്. മൂക്കിലൂടെയാണ് ഇവ ശരീരത്തിൽ പ്രവേശിക്കുന്നത്.

ഇവ തലച്ചോറിൽ അണുബാധയും വീക്കവും ഉണ്ടാക്കും.പ്രൈമറി അമീബിക് മെനിഞ്ചോഎൻസെഫലൈറ്റിസ് (PAM) എന്നാണ് ഈ രോഗം അറിയപ്പെടുന്നത്.

തലവേദന, പനി, ഓക്കാനം അല്ലെങ്കിൽ ഛർദ്ദി എന്നിവയാണ് ആദ്യ ഘട്ടത്തിലെ ലക്ഷണങ്ങൾ.

കഴുത്ത് ഞെരുക്കം, ആശയക്കുഴപ്പം, ആളുകളിലേക്കും ചുറ്റുപാടുകളിലേക്കും ശ്രദ്ധിക്കാൻ പറ്റാതെ വരിക തുടങ്ങിയവയാണ് തുടർന്ന് കാണിക്കുന്ന ലക്ഷണങ്ങൾ.

അസുഖം ബാധിച്ചാൽ രക്ഷപ്പെടാനുള്ള സാധ്യത വളരെ കുറവാണ്. 97 ശതമാനത്തിനും മുകളിലാണ് മരണ നിരക്ക്.

കൃത്യമായ ചികിത്സയോ പ്രതിരോധ മരുന്നുകളോ ലഭ്യമല്ല. മുൻകരുതലുകൾ മാത്രമാണ് രോഗം തടയാനുള്ള വഴി.

അമീബയുടെ സാന്നിധ്യമുള്ള സ്ഥലങ്ങളിൽ നീന്തൽ ഒഴിവാക്കുക. നീന്തുന്ന സമയത്ത് നോസ് ക്ലിപ്പുകൾ ഉപയോഗിക്കുക. അണുവിമുക്തമാക്കിയ ജലം മാത്രം ഉപയോഗിക്കുക.