സ്‌ട്രോക്കിന് സാധാരണ കണ്ടുവരാറുള്ള പ്രാരംഭ ലക്ഷണങ്ങളും പെട്ടെന്ന് വൈദ്യസഹായം തേടേണ്ടതിന്റെ പ്രാധാന്യവും ഓർക്കുന്നതിനുള്ള എളുപ്പവഴിയാണ് ഫാസ്റ്റ്
പുഞ്ചിരിക്കുമ്പോൾ മുഖത്തിന്റെ ഒരുവശം കോടുന്നുണ്ടോ എന്ന് നോക്കുക
രണ്ട് കൈകളും ഉയർത്തുക. ഒരു കൈ താഴെ വീഴുന്നുണ്ടോ എന്ന് നോക്കുക
വാചകം പറയാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടോ എന്ന് നോക്കുക
ഇവയിൽ ഏതെങ്കിലുമൊരു ലക്ഷണം ഉണ്ടെങ്കിൽ ഉടൻ വൈദ്യസഹായം തേടുക.
താഴെ പറയുന്ന ചില ലക്ഷണങ്ങൾ കൂടി സ്‌ട്രോക്കിന് മുന്നോടിയായി കണ്ടുവരാറുണ്ട് - പെട്ടെന്നുള്ള കഠിനമായ തലവേദന - തലകറക്കം, ബാലൻസ് നഷ്ടപ്പെട്ട പോലെ തോന്നുക - കാഴ്ച മങ്ങുക - ആശയക്കുഴപ്പം - ശരീരത്തിന്റെ ഒരുവശത്ത് മരവിപ്പ്
ദിവസങ്ങൾക്ക് മുൻപേ ശരീരം തരുന്ന സൂചനകൾ അവഗണിക്കാതിരിക്കുക. തലവേദന, മരവിപ്പ്, മിനി-സ്ട്രോക്ക് എന്നീ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യസഹായം തേടുക.
രക്തം കട്ടപിടിച്ചത് മരുന്ന് ഉപയോഗിച്ച് അലിയിക്കുകയോ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുകയോ ആണ് സ്‌ട്രോക്കിനുള്ള പ്രതിവിധി.