തൈറോയ്ഡ് പ്രശ്‌നങ്ങളുള്ളവർ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളുണ്ട്. രോഗലക്ഷണങ്ങൾ വർദ്ധിപ്പിക്കുകയും തൈറോയ്ഡ് പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്ന ഭക്ഷണങ്ങളാണിവ.
തൈറോയ്ഡ് ഹോർമോണുകളുടെ ഉത്പാദനത്തെ തടസ്സപ്പെടുത്തുന്ന ഫൈറ്റോ ഈസ്ട്രജൻ, ഗോയിട്രോജൻ എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്. സോയയും സോയ അടങ്ങിയ ഉൽപ്പന്നങ്ങളും ഒഴിവാക്കുന്നതാണ് നല്ലത്.
വൈറ്റ് ബ്രെഡ്, പാസ്ത തുടങ്ങിയ ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകൾ ഇത് തൈറോയ്ഡ് ഹോർമോണിന്റെ അസന്തുലിതാവസ്ഥക്ക് കാരണമാകും.
നൈറ്റ് ഷേഡ് പച്ചക്കറികളിൽ ആൽക്കലോയിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് തൈറോയ്ഡ് പ്രശ്‌നങ്ങളുള്ള ചില വ്യക്തികളിൽ പ്രതിപ്രവർത്തനങ്ങൾക്ക് കാരണമായേക്കാം.
അണ്ടിപ്പരിപ്പ് ചില വ്യക്തികൾക്ക് ദഹിപ്പിക്കാൻ പ്രയാസമാണ്. ഇത് പോഷകങ്ങളുടെ ആഗിരണത്തെ തടസ്സപ്പെടുത്തും. തൈറോയ്ഡ് പ്രശ്‌നങ്ങളുള്ളവർക്ക് അവ വഷളാകാൻ സാധ്യതയുണ്ട്.
വിത്തുകളിലെ ഉയർന്ന ഫൈബറും ഫൈറ്റേറ്റും ദഹനപ്രശ്നങ്ങൾ വർദ്ധിപ്പിക്കും. ഹനസംബന്ധമായ അസ്വസ്ഥതയുണ്ടെങ്കിൽ വിത്തുകൾ കഴിക്കാതിരിക്കുക.
ബ്രൊക്കോളി, കോളിഫ്‌ളവർ, കാബേജ്, കാലെ തുടങ്ങിയ ക്രൂസിഫറസ് പച്ചക്കറികൾ അവയുടെ ഗോയിട്രോജെനിക് ഗുണങ്ങൾ കാരണം തൈറോയ്ഡ് പ്രശ്‌നങ്ങളുണ്ടാക്കിയേക്കാം.
അയോഡിനും മറ്റ് പോഷകങ്ങളും ഉള്ള കടൽ ഭക്ഷണം തൈറോയ്ഡ് ആരോഗ്യത്തിന് ഗുണകരമാണ്. പക്ഷേ, ട്യൂണ പോലുള്ള ഉയർന്ന മെർക്കുറി അളവ് ഉള്ള മത്സ്യങ്ങൾ കഴിക്കാതിരിക്കുന്നതാണ് ഉചിതം.
ഓരോ വ്യക്തികൾക്കും ഭക്ഷണം ശരീരത്തിൽ പല രീതിയിലാണ് പ്രവർത്തിക്കുന്നത്. നിങ്ങളുടെ ആരോഗ്യത്തിന് ഉചിതമല്ല എന്ന് തോന്നുന്ന ഭക്ഷണങ്ങൾ ഒഴിവാക്കുക.