രക്തം കുറവാണോ? ഈ ഭക്ഷണങ്ങൾ കഴിക്കൂ

ശരീരത്തിൽ രക്തത്തിന്‍റെ അളവ് കുറയുന്നത് ക്ഷീണം, വിളർച്ച, പനി, ശ്വാസതടസം തുടങ്ങിയ പ്രശ്നങ്ങൾക്ക് ഇടയാക്കും.

ഭക്ഷണക്രമത്തിൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ രക്തത്തിന്‍റെ അളവ് കൂട്ടാനാകും. അത്തരത്തിൽ രക്തത്തിന്‍റെ അളവ് കൂട്ടാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം..

1

ഓറഞ്ചിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ എ രക്തത്തിലെ ചുവന്ന രക്താണുക്കളുടെ എണ്ണം വർദ്ധിപ്പിക്കാൻ സഹായിക്കും.

ഓറഞ്ച് 

2

വിവിധതരം നട്ട്സുകളിൽ അടങ്ങിയിട്ടുള്ള കോപ്പർ ശരീരത്തിലെ ഇരുമ്പിന്‍റെ അംശം വർദ്ധിപ്പിക്കുകയും രക്തത്തിന്‍റെ അളവ് കൂട്ടാൻ സഹായിക്കുകയും ചെയ്യുന്നു

നട്ട്സ്

3

ഉണക്കമുന്തിരിയിൽ ധാരാളം ഇരുമ്പും നാരുകളും അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിന്‍റെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കും

ഉണക്കമുന്തിരി  

4

മാട്ടിറച്ചി, ആട്ടിറച്ചി തുടങ്ങിയ മാംസാഹാരങ്ങളിൽ ധാരാളം അയൺ അടങ്ങിയിട്ടുണ്ട്. ഇതും രക്തത്തിന്‍റെ അളവ് വർദ്ധിപ്പിക്കും

ചുവന്ന മാംസം

5

രക്തത്തിന്‍റെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഇരുമ്പ് ധാരാളമായി അടങ്ങിയിട്ടുള്ള ഒരു ഭക്ഷ്യവസ്തുവാണ് ചീരയില

ചീരയില

6

ഇരുമ്പ് ധാരാളം അടങ്ങിയിട്ടുള്ള മറ്റൊരു ഭക്ഷ്യവസ്തുവാണ് മൽസ്യം. ഇതും രക്തത്തിന്‍റെ അളവ് വർദ്ധിപ്പിക്കും.

മൽസ്യം

ഒരു മാസത്തേക്ക് പഞ്ചസാര ഒഴിവാക്കിയാൽ

Next: