വെളുത്തുള്ളി കഴിക്കാം; അസുഖങ്ങൾ കുറയ്ക്കാം

ഭക്ഷണത്തിന് രുചി കൂട്ടുന്നതിനൊപ്പം ആന്റിബാക്റ്റീരിയൽ, ആന്റിസെപ്റ്റിക് ഗുണങ്ങൾ ഉള്ളത് വെളുത്തുള്ളിയെ ഒഴിച്ചുനിർത്താൻ പറ്റാത്ത ചേരുവയാക്കി മാറ്റുന്നു.

വെളുത്തുള്ളിയിലെ സൾഫർ സംയുക്തങ്ങൾ ആരോഗ്യത്തിന് വളരെയേറെ ഗുണം ചെയ്യും. വെളുത്തുള്ളിയിൽ വിറ്റാമിൻ സി, കെ, ഫോളേറ്റ്, നിയാസിൻ, തയാമിൻ എന്നിവയും വലിയ അളവിൽ അടങ്ങിയിട്ടുണ്ട്.

ഹൃദയാരോഗ്യത്തിന്

വെളുത്തുള്ളിയിലെ രാസസംയുകതങ്ങൾക്ക് ചീത്ത കൊളസ്‌ട്രോൾ എന്നറിയപ്പെടുന്ന എൽഡിഎൽ കുറയ്ക്കാനുള്ള കഴിവുണ്ട്.

നല്ല ദഹനത്തിന്

വെളുത്തുള്ളി ഭക്ഷണത്തിൽ ചേർക്കുന്നത് ദഹനം എളുപ്പമാക്കാൻ നല്ലതാണ്. പച്ച വെളുത്തുള്ളി കഴിക്കുന്നത് കുടലിലെ വിരശല്യം മാറാൻ ഉത്തമമാണ്.

തലച്ചോറിന്റെ ആരോഗ്യത്തിന്

ആന്റിഓക്സിഡന്റുകളാൽ സമ്പന്നമായ ഭക്ഷണമാണ് വെളുത്തുള്ളി. ആന്റിഇൻഫ്ളമേറ്ററി ഗുണങ്ങളും വെളുത്തുള്ളി നൽകുന്നു. ഇത് തലച്ചോറിന്റെ ആരോഗ്യത്തിന് മികച്ചതാണ്.

ആൻറിബയോട്ടിക് ഗുണങ്ങൾ

വൈറസുകൾ, ബാക്ടീരിയകൾ, ഫംഗസുകൾ എന്നിവയ്‌ക്കെതിരെ പ്രതിരോധിക്കാനുള്ള വെളുത്തുള്ളിയുടെ കഴിവ് തെളിയിക്കപ്പെട്ടതാണ്.

രക്തശുദ്ധീകരണത്തിന്

വെളുത്തുള്ളിക്ക് രക്തം ശുദ്ധീകരിക്കാൻ കഴിവുണ്ട്. ഇത് നമ്മുടെ ശരീരത്തിനെ ശുദ്ധീകരിക്കുന്നു.

ചതച്ചതിനുശേഷമാണ് വെളുത്തുള്ളിയിൽ അല്ലിസിൻ എന്ന പദാർത്ഥം രൂപപ്പെടുന്നത്. ചതച്ച് പത്ത് മിനിറ്റ് കഴിഞ്ഞശേഷം പാചകം ചെയ്യുന്നതാണ് ഫലപ്രദമായ രീതി.