healthmalayalam.com

മുഖക്കുരുവിനെ തുരത്താൻ 5 കാര്യങ്ങൾ 

വളരെ സാധാരണമായ ചർമ്മ പ്രശ്നമാണ് മുഖക്കുരു. കൗമാരക്കാരിലാണ് ഇത് കൂടുതലും കണ്ടുവരുന്നത്.

കൗമാരത്തിന്റെ ശേഷവും മുഖക്കുരു വരുന്നവരും ഉണ്ട്. ഹോർമോൺ വ്യതിയാനം മുതൽ ഭക്ഷണക്രമം വരെ മുഖക്കുരുവിന് കാരണമായേക്കാം.

ചിട്ടയായ ജീവിതശൈലി പിന്തുടർന്നാൽ മുഖക്കുരുവിനെ അകറ്റി നിർത്താനാകും.

ദിവസം രണ്ടുതവണ മുഖവും ശരീരവും കഴുകുക

മുഖക്കുരു വരാതിരിക്കാൻ ചർമ്മം വൃത്തിയായി സൂക്ഷിക്കേണ്ടതുണ്ട്. വ്യായാമത്തിനുശേഷം കുളിക്കുന്നത് ശീലമാക്കുക.

അമിതമായി സൂര്യപ്രകാശം ഏൽക്കാതിരിക്കുക

ചർമ്മം വരണ്ടുപോകുന്നു. ചർമ്മത്തിന് എണ്ണമയം ലഭിക്കാൻ സെബം ഉൽപ്പാദിപ്പിക്കുന്ന ഗ്രന്ഥികൾ അമിതമായി സെബം ഉൽപ്പാദിപ്പിക്കുന്നു.

പാലും പാലുൽപ്പന്നങ്ങളും ഒഴിവാക്കുക

പാലിലെ പ്രോട്ടീനെ ദഹിപ്പിക്കുമ്പോൾ ശരീരത്തിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന ഐജിഎഫ്-1 (IGF-1) എന്ന ഹോർമോൺ മുഖക്കുരു വരാൻ കാരണമാകാറുണ്ട്.

ഉയർന്ന ജി ഐ ഉള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക

പഞ്ചസാരയിലും സംസ്കരിച്ച ഭക്ഷണങ്ങളിലും ഉയർന്ന ജി ഐ ഉണ്ട്. ഇത്തരം ഭക്ഷണങ്ങൾ ഒഴിവാക്കുന്നത് പാൽ ഒഴിവാക്കുന്നതിനേക്കാൾ ഗുണം ചെയ്യും.

ധാരാളം വെള്ളം കുടിക്കുക

ഇത് ചർമ്മത്തിലെ ജലാംശം വർദ്ധിപ്പിച്ച് ചർമ്മം മിനുസമുള്ളതാക്കുന്നു. ചർമ്മത്തിലെ സുഷിരങ്ങൾ അടയാൻ കാരണമാകുന്ന ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാനും സഹായിക്കുന്നു.