ധാരാളം ജലാംശമടങ്ങിയ പഴമാണ് മുന്തിരി. വിവിധ നിറങ്ങളിൽ ഇവ ലഭ്യമാണ്.
മുന്തിരി കഴിക്കുന്നത് ദാഹം ശമിപ്പിക്കുന്നതിനും ദിവസം മുഴുവൻ ഊർജ്ജസ്വലതയോടെ ഇരിക്കാനും സഹായകരമാണ്.
മുന്തിരിയിലടങ്ങിയിട്ടുള്ള ആന്റിഓക്സിഡന്റുകൾ ഹൃദയാരോഗ്യം മുതൽ ചർമ്മസംരക്ഷണം വരെയുള്ള ആരോഗ്യഗുണങ്ങൾ നൽകും
മുന്തിരിയിൽ അടങ്ങിയിട്ടുള്ള വൈറ്റമിൻ സി രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും
വിറ്റാമിൻ കെ, കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയുടെ നല്ല ഉറവിടമാണ് മുന്തിരി. ഇവ എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കും.
മുന്തിരിയിൽ ഉയർന്ന അളവിലുള്ള ഫ്ലേവനോയിഡുകൾ അടങ്ങിയിട്ടുണ്ട്. ഇവ രക്തസമ്മർദ്ദം കുറയ്ക്കാനും രക്തയോട്ടം മെച്ചപ്പെടുത്താനും രക്തം കട്ടപിടിക്കാനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കും.
നാരുകളുടെ നല്ല ഉറവിടമാണ് മുന്തിരി. ഇത് ദഹനത്തെ സഹായിക്കുകയും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും.
മുന്തിരിയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ചർമ്മത്തിന് ഗുണകരമാണ്. ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാനും പ്രായമാകുന്നതിന്റെ ലക്ഷണങ്ങൾ കുറയ്ക്കാനും അവ സഹായിക്കുന്നു.