NIthin Nandagopal
കടൽ മൽസ്യവിഭവങ്ങൾ ഏറെ ആരോഗ്യകരമാണെന്ന് അറിയാമല്ലോ
പ്രോട്ടീൻ ഉൾപ്പടെ നിരവധി പോഷകഗുണങ്ങൾ സീഫുഡിൽ അടങ്ങിയിരിക്കുന്നു
കടൽ മൽസ്യങ്ങളിൽ ഏറെ ആരോഗ്യഗുണമുള്ള ഒന്നാണ് ചെമ്മീൻ അഥവാ കൊഞ്ച്
വൈറ്റമിൻ ബി 12, സെലെനിയം, കോപ്പർ ഫോസ്ഫറസ്, കോളിൻ എന്നിവ രോഗപ്രതിരോധത്തിനും തലച്ചോറിന്റെ ആരോഗ്യത്തിനും ഉത്തമം
ശരീരഭാരം കുറയ്ക്കാനും ആരോഗ്യകരമായ ശരീരഭാരം നിലനിർത്താനും ചെമ്മീൻ ഏറെ ഫലപ്രദം
ശരീരകലകളെ നിർമിക്കാനും കേടുപാടുകള്‍ തീർക്കാനും സഹായിക്കുന്ന പ്രോട്ടീൻ ചെമ്മീനിൽ ധാരാളമുണ്ട്
ചെമ്മീനില്‍ അടങ്ങിയിട്ടുള്ള ഒമേഗ 3 ഫാറ്റി ആസിഡ് ഹൃദയാരോഗ്യത്തിന് ഏറെ ഫലപ്രദം
പതിവായി ചെമ്മീൻ കഴിച്ചാല്‍ ട്രൈഗ്ലിസറൈഡിന്റെ അളവ് കുറയുമെന്ന് പഠനങ്ങൾ പറയുന്നു