പ്രമേഹം നിയന്ത്രിക്കും ഭക്ഷണങ്ങൾ 

ഇന്ന് മിക്ക ആളുകളിലും കണ്ടുവരുന്ന ജീവിതശൈലീ രോഗമാണ് പ്രമേഹം

ചിട്ടയായ ജീവിതരീതികൾ പിന്തുടർന്നാൽ പ്രമേഹത്തെ വരുതിയിൽ നിർത്താൻ സാധിക്കും

ശരീരത്തിലെ ഇൻസുലിൻ പ്രതികരണം കൂട്ടുകയും പ്രമേഹം നിയന്ത്രിച്ച് നിർത്താൻ സഹായിക്കുകയും ചെയ്യുന്ന ചില ഭക്ഷണങ്ങൾ പരിചയപ്പെടാം

1

നെല്ലിക്ക

ശരീരത്തിലെ കാർബോഹൈഡ്രേറ്റ് മെറ്റാബോളിസത്തെ നിയന്ത്രിക്കുന്ന ക്രോമിയം എന്ന മിനറൽ നെല്ലിക്കയിൽ ധാരാളം അടങ്ങിയിട്ടുണ്ട്.

2

ഞാവൽ പഴം

ഞാവൽ പഴത്തിൽ അടങ്ങിയിട്ടുള്ള ജാംബോളിൻ എന്ന സംയുക്തമാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നത്

3

കറുവപ്പട്ട

ശരീരത്തിൽ ഇൻസുലിൻ ഹോർമോൺ പ്രവർത്തിക്കുന്ന പോലെ പ്രവർത്തിക്കാൻ കറുവപ്പട്ടക്ക് സാധിക്കും

4

പാവയ്ക്ക

ഇൻസുലിൻ പോലെ പ്രവർത്തിക്കാൻ കഴിയുന്ന പച്ചക്കറിയാണ് പാവയ്ക്ക

5

ഫ്ളാക്സ് സീഡുകൾ

നാരുകൾ, ഒമേഗ-3 ഫാറ്റി ആസിഡുകൾ, ലിഗ്നാൻസ് എന്നിവയുടെ മികച്ച ഉറവിടമാണ് ഫ്ളാക്സ് സീഡുകൾ