ഭക്ഷണത്തിന്റെ അളവ് നിയന്ത്രിക്കുക
എപ്പോഴും ആവശ്യത്തിന് മാത്രം കഴിച്ച് ശീലിക്കാം. വയറ് നിറയുന്നത് വരെ കഴിക്കാതെ, ശരീരത്തിന് ആവശ്യമുള്ളത്ര മാത്രം കഴിക്കുക.
പഴങ്ങളും പച്ചക്കറികളും
വിറ്റാമിനുകളുടെയും ധാതുക്കളുടെയും ഉറവിടമായതിനാൽ ശരീരത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ വളരെ മികച്ച ഭക്ഷണമാണ് പഴങ്ങളും പച്ചക്കറികളും.
ധാന്യങ്ങൾ
ഭക്ഷണത്തിൽ ധാന്യങ്ങൾ ഉൾപ്പെടുത്തുന്നത് രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും മികച്ച മാർഗമാണ്.
കൊഴുപ്പ് ഒഴിവാക്കാം
കൊഴുപ്പും ട്രാൻസ് ഫാറ്റും കൂടുതലായുള്ള ഭക്ഷണങ്ങൾ ഹൃദയ ധമനിയിൽ ബ്ലോക്ക് ഉണ്ടാകാൻ കാരണമാകും. കൊളസ്ട്രോൾ കുറക്കാൻ ഇത്തരം ഭക്ഷണങ്ങൾ ഒഴിവാക്കാം.
കൊഴുപ്പ് കുറഞ്ഞ മാംസങ്ങൾ
ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ ലഭ്യമാക്കാൻ ചിക്കൻ പോലെ കൊഴുപ്പ് കുറഞ്ഞ മാംസങ്ങൾ കഴിക്കാം. വറുത്ത് കഴിക്കുന്നത് നല്ലതല്ല.
ഉപ്പ് കുറക്കുക
സോഡിയത്തിന്റെ അളവ് കൂടുന്നത് ഹൃദയത്തിന് നല്ലതല്ല. അതുകൊണ്ട് ഭക്ഷണത്തിൽ ഉപ്പ് കുറച്ച് ചേർക്കുക.
ആരോഗ്യകരമായ മെനു
ഹൃദയത്തിന് ആവശ്യമുള്ള ഭക്ഷണങ്ങൾ മാത്രം ഉൾപ്പെടുത്തി ഓരോ ദിവസവും വ്യത്യസ്തമായ മെനു തയ്യാറാക്കാം.