പല്ലിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട മറ്റ് രോഗങ്ങൾ

Arrow

ഗുരുതരമായ മോണരോഗം ശരീരത്തിന്റെ പല ഭാഗങ്ങളെയും ബാധിക്കും. എങ്ങനെയെന്ന് നോക്കാം.

– ഹൃദ്രോഗം

മോണരോഗം ഗുരുതരമാകുമ്പോൾ ബാക്ടീരിയകൾ രക്തത്തിൽ കലർന്ന് ഹൃദയധമനികളിലേക്ക് സഞ്ചരിക്കും.

– എൻഡോകാർഡിറ്റിസ്

ഹൃദയ അറകളുടെയോ വാൽവുകളുടെയോ (എൻഡോകാർഡിയം) ആന്തരിക പാളിയിലെ അണുബാധയാണിത്.

– ഗർഭധാരണവും ജനന സങ്കീർണതകളും

മാസം തികയാതെ പ്രസവിക്കാനും കുഞ്ഞിന്റെ ഭാരം കുറയാനും കാരണമാകുന്നു. 

– ശ്വാസകോശ രോഗങ്ങൾ

വായിലെ ചില ബാക്ടീരിയകൾ ശ്വാസകോശത്തിലേക്ക് കടന്നാൽ ന്യുമോണിയയ്ക്കും മറ്റ് ശ്വാസകോശ രോഗങ്ങൾക്കും കാരണമാകും.

- അൽഷിമേഴ്‌സ്

ബാക്ടീരിയ നാഡികളിലൂടെയോ രക്തപ്രവാഹത്തിലൂടെയോ തലച്ചോറിലേക്ക് പ്രവേശിക്കാം.

- പ്രമേഹം

മോണരോഗം പ്രമേഹരോഗികളിൽ പ്രമേഹം നിയന്ത്രിക്കാൻ സാധിക്കാത്ത അവസ്ഥയിൽ എത്തിക്കുന്നു.

– റൂമറ്റോയ്ഡ് ആർത്രൈറ്റിസ്

മോണരോഗം പല്ലുകൾ എളുപ്പം കൊഴിയാൻ കാരണമാകും. ഇത് റൂമറ്റോയ്ഡ് ആർത്രൈറ്റിസ് വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

Next: കയ്യിൽ കരുതേണ്ട 5 മെഡിക്കൽ ഗാഡ്‌ജെറ്റുകൾ